തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുത്; ഉത്തരവിനെതിരേ ആനപ്രേമികള്‍

തൃശൂര്‍: 12 പേരുടെ മരണത്തിനിടയാക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത്തില്‍ നിന്ന് ഒഴിവാക്കണം എന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ ആനപ്രേമികളും ഉടമകളും. ആനയെ പരിശോധിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പരിഗണിച്ചില്ലെന്നും ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമാണ് ഇവരുടെ വാദം.

ഫെബ്രുവരി 8 ന് ഗുരുവായൂരില്‍ ഗൃഹപ്രവേശനത്തിനിടെ പടക്കം പൊട്ടിയതിനെത്തുടര്‍ന്ന് ആന ഇടഞ്ഞോടിയത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് ആനയെ എഴുന്നള്ളിപ്പില്‍ നിന്ന് നിയന്ത്രിക്കുന്നതില്‍ എത്തി നില്‍ക്കുന്നത്. സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി സമര്‍പ്പിച്ച പരിഗണിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആരോഗ്യ പ്രശ്‌നങ്ങളും പ്രായവും, അപകടങ്ങളുടെ ചരിത്രവും ചൂണ്ടിക്കാട്ടിയാണ് ആനയെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് ഉത്തരവിട്ടത്.

അതേസമയം അഞ്ചംഗ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വാര്‍ഡന്‍ പാടേ അവഗണിച്ചെന്നാണ് ആനപ്രേമികളുടെ ആക്ഷേപം. ആനയെ ആഴ്ചയില്‍ ഇടവിട്ട് മൂന്ന് ദിവസം മാത്രം എഴുന്നള്ളിക്കുക, രണ്ട് മാസത്തിലൊരിക്കല്‍ വൈദ്യ പരിശോധന നടത്തുക, തൃശ്ശൂര്‍ ജില്ലയില്‍ മാത്രം എഴുന്നള്ളിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അഞ്ചംഗ സമിതി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സമര്‍പ്പിച്ത്.

ഇത് പരിഗണിക്കാത്തതില്‍ ഗൂഡാലോചനയുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ആന പ്രേമികളുടെ തീരുമാനം. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ചയില്ലാത്ത തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഇടഞ്ഞതിനിടെ ഇതുവരെ മരിച്ചത് 12 പേരാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7