Tag: election

തട്ടിക്കൂട്ട് സര്‍വേകളുമായി മാധ്യമങ്ങള്‍..!!! വീരനെ തോല്‍പ്പിച്ച പാലക്കാട്ട് കോണ്‍ഗ്രസിനെ മൂന്നാമതാക്കി; രാഹുല്‍ കഷ്ടിച്ച് ജയിച്ചേക്കും; പത്തനംതിട്ടയിലെ വോട്ട് കാണാനില്ല; തിരുവനന്തപുരം കുമ്മനത്തിനായി നീക്കിവച്ചു; അഡ്ജസ്റ്റ്‌മെന്റ് പ്രവചനങ്ങള്‍ക്കെതിരേ ആക്ഷേപം ഉയരുന്നു

കൊച്ചി: തെരഞ്ഞെടുപ്പ് ട്രെന്‍ഡുകള്‍ മാറിമറിയുന്നതിനിടെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തട്ടിക്കൂട്ടിയ അഭിപ്രായ സര്‍വേകളുമായി മാധ്യമ സ്ഥാപനങ്ങള്‍ എത്തുന്നതായി ആക്ഷേപം. സര്‍വേ നടത്തുന്ന സ്ഥാപനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധമാണ് പല സര്‍വേ റിപ്പോര്‍ട്ടുകളും പുറത്തുവിടുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്. ഇന്നലെ പുറത്തുവന്ന പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ...

എം.കെ. രാഘവനെതിരെ വീണ്ടും പരാതി; മത്സരിക്കുന്നത് വിലക്കണമെന്ന് എല്‍ഡിഎഫ്

കോഴിക്കോട്: എം കെ രാഘവനെതിരെ എല്‍ഡിഎഫ് വീണ്ടും പരാതി നല്‍കി . നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നാണ് പരാതി . രാഘവന്‍ പ്രസിഡന്റ് ആയിരുന്ന സൊസൈറ്റിയിലെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് ആരോപണം. അഗ്രിന്‍കോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചുവെന്നാണ് പരാതി . അഗ്രിന്‍...

ശബരിമല ഒരു സ്ഥലത്തിന്റെ പേരാണ്; ദൈവത്തിന്റെ പേരോ മത ചിഹ്നമോ ഉപയോഗിച്ചിട്ടില്ല, മതസ്പര്‍ദ്ധ ഉണ്ടാക്കിയിട്ടില്ല; കലക്ടര്‍ക്ക് സുരേഷ് ഗോപിയുടെ മറുപടി; വിശദമായ മറുപടിക്ക് കൂടുതല്‍ സമയം ചോദിച്ചു

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി ജില്ലാ കളക്ടര്‍ ടി.വി അനുപമക്ക് വിശദീകരണം നല്‍കി. എട്ടുമണിക്ക് മുമ്പ് മറുപടി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. വിശദമായ മറുപടിക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര...

ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് എണ്ണണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നു സുപ്രീം കോടതി. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ആദരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണ്ണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കുകയായിരുന്നു...

ഒളിക്യാമറാ വിവാദം: എം.കെ. രാഘവനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു

കോഴിക്കോട്: ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണ സംഘം കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി എം.കെ രാഘവനില്‍നിന്ന് മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നാലു പേരടങ്ങുന്ന സംഘമാണ് മൊഴിയെടുത്തത്. ഹിന്ദി ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത അന്വേഷിക്കുന്നതിന്റെ...

ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ശബരിമല വിഷയം പൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെയല്ല, കേന്ദ്രസര്‍ക്കാരിന്റെ ഹിതപരിശോധനയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിവിധി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. വിധി...

കളക്ടര്‍മാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട; സുരേഷ് ഗോപി ചെയ്തത് ചട്ടലംഘനം തന്നെ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: അയ്യപ്പനാമത്തില്‍ വോട്ട് തേടിയ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കളക്ടര്‍ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവര്‍ക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. നോട്ടീസയച്ചതിനെതിരെ കളക്ടര്‍ക്കെതിരെ സംസാരിച്ച സുരേഷ്...

ബിജെപിയ്ക്ക് അധികാരം നഷ്ടപ്പെടും; തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോണ്‍ഗ്രസും ബി ജെ പിയും പാവങ്ങളെ ഓര്‍ക്കുന്നതെന്നും മായാവതി

ലഖ്‌നൗ: ബി ജെ പിയെയ്ക്കും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി ബി എസ് പി നേതാവ് മായാവതി. വെറുപ്പിനാല്‍ പ്രചോദിതമായ നയങ്ങളാണ് ബി ജെ പിയുടേതെന്ന് മായാവതി പറഞ്ഞു. തെറ്റായ നയങ്ങളും പ്രവര്‍ത്തികളും കാരണം ബി ജെ പിക്ക് അധികാരം നഷ്ടപ്പെടും. കാവല്‍ക്കാരാണെന്ന വാദവും പൊള്ളത്തരവും...
Advertismentspot_img

Most Popular