Tag: election

തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് നിര്‍ണ്ണായകമെന്ന് സര്‍വേ

കൊച്ചി: എന്‍എസ്എസ് നിലപാട് നിര്‍ണ്ണായകമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് A-Z സര്‍വെ ഫലം. തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാരെ എന്‍എസ്എസ് നിലപാട് വളരെ അധികം സ്വാധീനിച്ചിച്ചുണ്ടെന്നാണ് സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. എന്‍എസ്എസ് നിലപാട് തെഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് പറയുന്നത് 61 ശതമാനം പേരാണ്...

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കേരളത്തിനായി വാഗ്ദാനങ്ങളുണ്ടാകുമോ..?

സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ട് പ്രചാരണത്തിനെത്തും. ശബരിമലയും രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിലുള്ള പ്രതികരണത്തിന് പുറമെ കേരളത്തിനായി പ്രത്യേക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രധാനമന്ത്രിയില്‍ നിന്നുണ്ടായേക്കും. പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിയാണ് കോഴിക്കോട്...

ആദ്യഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ്

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ്. 2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ സംഘര്‍ഷം തടയാന്‍ ബി.എസ്.എഫ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളിലും അരുണാചലിലും അക്രമങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. 18 സംസ്ഥാനങ്ങളിലെയും...

ആദ്യഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്; ആന്ധ്രയില്‍ കോണ്‍ഗ്രസ്-ടിഡിപി സംഘര്‍ഷം; വോട്ടിങ് യന്ത്രം തകര്‍ത്തു

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് മണി വരെ 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. അരുണാചല്‍ പ്രദേശ് 13.3, തെലങ്കാന 10.6, അസം 10.2, ആന്‍ഡമാന്‍ ആന്റ് നിക്കോബര്‍ 5.83 എന്നിങ്ങനെയാണ് ഒമ്പതുമണി വരെയുള്ള പോളിങ് ശതമാനം. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്...

പി.സി. ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു

പത്തനംതിട്ട: പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം...

എക്‌സിറ്റ് പോളുകൾക്ക് ഏപ്രിൽ 11 മുതൽ വിലക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകൾ ഏപ്രിൽ 11 രാവിലെ ഏഴുമുതൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. മേയ് 19ന് വൈകിട്ട് 6.30 വരെ വിലക്ക് നിലവിലുണ്ടാകും. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 126 (1) എ...

ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ; 91 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ വിധിയെഴുതും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളില്‍ വ്യാഴാഴ്ച വോട്ടര്‍മാര്‍ വിധിയെഴുതും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലെയും വോട്ടെടുപ്പ് ആദ്യഘട്ടത്തില്‍തന്നെ പൂര്‍ത്തിയാവും. പ്രമുഖ കേന്ദ്രമന്ത്രിമാര്‍ മത്സരരംഗത്തുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ്...

തരൂര്‍ തോറ്റാല്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍ക്ക് പണികിട്ടും

.തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന ത്രികോണപ്പോരാണ് തിരുവനന്തപുരത്ത് നടക്കുന്നത്. എങ്കിലും തലസ്ഥാനത്തെ കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനം പോരെന്ന പരാതി വ്യാപകുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ശശി തരൂര്‍ തോറ്റാല്‍ കര്‍ശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കി. പ്രചാരണത്തിലെ മെല്ലെപ്പോക്കാണ് നേതൃത്വത്തിന്റെ...
Advertismentspot_img

Most Popular