കൊച്ചി: താര സംഘടനയായ അമ്മയില്‍നിന്ന് ദിലീപിനെ പുറത്താക്കാനുള്ള അമ്മയുടെ നടപടിയെ സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി. ബൈലോ അനുസരിച്ചുള്ള തീരുമാനം എടുക്കാന്‍ എക്‌സിക്യൂട്ടീവ് കാണിച്ച വിമുഖതയില്‍ നിരാശയുണ്ട്. മീ ടൂവിലെ സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവമാണ് അമ്മയ്‌ക്കെന്നും ഡബ്ല്യൂസിസി ആരോപിച്ചു.
അതേസമയം ദിലീപിനെ...
കൊച്ചി: പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം അറിയിച്ച് നടന്‍ ദിലീപ്. വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്. ഒപ്പം നിങ്ങളുടെ പ്രാര്‍ഥനയും സ്‌നേഹവും എന്നുമുണ്ടാകണമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് കുറിച്ചു. കൊച്ചിയിലെ...
കൊച്ചി: ഡബ്ല്യു.സി.സി ആരോപണങ്ങള്‍ എല്ലാം 100 ശതമാനം കഴമ്പുള്ളതാണ്. അതിന് ധൈര്യം കാണിച്ച ആ കുട്ടികളെ അഭിനന്ദിക്കണമെന്നും ലിബര്‍ട്ടി ബഷീര്‍. ചാനലില്‍ വരുന്ന നാലഞ്ച് ആളുകള്‍ മാത്രമേ ഇവരുടെ ഒപ്പം ഉള്ളൂ എന്ന് വിചാരിക്കരുത് നല്ലൊരു വിഭാഗം ആളുകള്‍ ഇവരുടെ പിറകിലുണ്ട്. പിന്നെ മഞ്ജു...
കൊച്ചി: അമ്മ എന്ന സംഘന പൊളിഞ്ഞു പോകാന്‍ ഒരാളും ആഗ്രഹിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍. കാരണം നിരവധി പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നുണ്ട്. നിലനില്‍ക്കേണ്ട സംഘടനയാണ് അമ്മ. പക്ഷേ, ദിലീപിന്റെ പക്ഷം ചേര്‍ന്ന്, ദിലീപിന് വേണ്ടി വാദിക്കുമ്പോഴാണ് മോഹന്‍ലാല്‍ അവിടെ നിസ്സാരനായി പോകുന്നത്. മോഹന്‍ലാല്‍ ഒരു സംഘടനയുടെ...
കൊച്ചി: താരസംഘടനയായ അമ്മയിലെ ഭിന്നത വെളിപ്പെടുത്തി നടന്‍മാരായ ജഗദീഷും ബാബുരാജും. ദിലീപിനെ പിന്തുണച്ച സിദ്ധിഖിനെ എതിര്‍ത്ത് കൊണ്ട് താരസംഘടനയായ എ.എം.എം.എയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജഗദീഷും ബാബുരാജും രംഗത്ത്. ഡബ്ലിയുസിസി വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി സിദ്ദിഖ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് അമ്മയുടെ നിലപാട് അല്ലെന്ന് ഇരുവരും വ്യക്തമാക്കി....
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഡബ്ല്യുസിസി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സംഘടനയില്‍ രണ്ടു തരം അഭിപ്രായം ആണ് പുറത്ത് വന്നത്. ദിലീപ് വിഷയത്തില്‍ ഓരോ അവസരത്തിലും ആരോപണങ്ങള്‍ തനിക്കുനേരെ വരുന്നതിലുള്ള അസ്വസ്ഥതയും ഒപ്പം...