നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്പുണ്ണിയുടെ ഫോണ്‍ വിട്ടു നല്‍കാനാവില്ല.. ആ ഫോണ്‍ ഉപയോഗിച്ചിരുന്നത് ദിലീപ്; കേസില്‍ ഈ മാസം മുപ്പതിന് കോടതി വിധി പറയും

കൊച്ചി: ദിലീപിന്റെ െ്രെഡവര്‍ അപ്പുണ്ണിയുടെ ഫോണ്‍ വിട്ടു നല്‍കനാകില്ലെന്ന് പ്രോസിക്യൂഷന്‍. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണായക തൊണ്ടിമുതലാണ് ഫോണ്‍ എന്നും പ്രോസിക്യൂഷന്‍. അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും തന്റെ ഫോണ്‍ വിട്ടുനില്‍കുന്നില്ലെന്ന അപ്പുണ്ണി നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ നിലപാടറിയിച്ചിരിക്കുന്നത്. എന്നാല്‍, ഫോണ്‍ അപ്പുണ്ണിയുടേതാണെങ്കിലും നടി ആക്രമിക്കപ്പെട്ട സമയത്ത് ഫോണ്‍ ഉപയോഗിച്ചിരുന്നത് ദിലീപാണ് എന്നതാണ് ഫോണ്‍ കിട്ടാന്‍ വിലങ്ങുതടിയായിരിക്കുന്നത്. ദിലീപിന്റെ കുറ്റസമ്മത മൊഴിയില്‍ ഇക്കാര്യങ്ങള്‍ വ്യകത്മാക്കുന്നുണ്ട്.
ദിലീപിനെതിരായ തെളിവ് ശേഖരിക്കുന്നതിനാണ് കേസിലെ 28-ാം സാക്ഷിയും ദിലീപിന്റെ െ്രെഡവറുമായ അപ്പുണ്ണിയുടെ ചൈനീസ് നിര്‍മ്മിത മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിലെടുക്കുന്നത്. കേസില്‍ ഈ മാസം മുപ്പതിന് എറണാകുളം സെഷന്‍സ് കോടതി വിധി പറയും.
നിലവില്‍ ഒരു വര്‍ഷമായി ഫോണ്‍ ഉപയോഗിക്കാതെ കോടതിയില്‍ കെട്ടിവെച്ചിരിക്കുകയാണ്. ഇത് ഫോണ്‍ തകരാറിലാകാന്‍ കാരണമാകുമെന്നും കോടതി ഫോണ്‍ നല്‍കണമെന്നുമാണ് അപ്പുണ്ണിയുടെ ആവശ്യം. എന്നാല്‍ അപ്പുണ്ണിയുടെ വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ ജയിലില്‍ വെച്ച് ഒരു തവണയും രണ്ട് തവണ കോടതിയില്‍ വെച്ചും അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. കേസിലെ പത്താം പ്രതി 20 തവണ ഇതേ ഫോണിലേക്ക് വിളിച്ചു. മാത്രമല്ല ഇയാളുടെ ഭാര്യയുടെ ഫോണില്‍ നിന്ന് പ്രതികളുടെ വാട്‌സ് ആപ്പ് നനമ്പര്‍ അപ്പുണ്ണിയുടെ ഫോണില്‍ അയച്ചതിനും തെളിവുകളുണ്ട്. കൂടാതെ സുപ്രധാന മെസേജുകളും ശാസ്ത്രീയ പരിശോധനതയില്‍ കണ്ടെത്തിയിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular