ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറേക്കാലമായി വ്യക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാർ. രണ്ട് വ്യക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാർ മുന്നോട്ട് പോയിരുന്നത്. തുടർച്ചയായ...
സന്നിധാനം: ശബരിമലയിൽ കഴിഞ്ഞദിവസം ഹരിവരാസന സമയം നടൻ ദിലീപിന് പ്രത്യേക പരിഗണന നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ കൈക്കൊളളുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ബോർഡ് വ്യക്തമാക്കി.
ശബരിമലയിൽ...
കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി ദർശനം നടത്തിയതിനെതിരെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. നടനു വിഐപി പരിഗണന എങ്ങനെ കിട്ടിയെന്നു കോടതി ചോദിച്ചു. രാവിലെ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതിയുടെ പരാമർശം. വിഷയം ഉച്ചയ്ക്കു പരിഗണിക്കുമെന്നും വ്യക്തമാക്കി.
ദിലീപ് ദർശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതില്‍ പൊലീസ് അന്വേഷണം ഇല്ല. അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി .മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നായിരുന്നു അതിജീവിതയുടെ വാദം. അതിജീവിതയുടെ...
കൊച്ചി: മലയാളികളെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ കേസിൻ്റെ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നു. നടൻ ദിലീപും കേസിലെ ഒന്നാം പ്രതി പൾസർ സുനിയും വീണ്ടും നേർക്കുനേർ കോടതിയിൽ എത്തുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കേസിലെ രണ്ടാംഘട്ട വിചാരണ നടപടികൾ ആരംഭിച്ചപ്പോഴാണ് ഇരുവരും ഉൾപ്പെടെയുള്ള പ്രതികൾ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നു പരിശോധിച്ചതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹര്‍ജിയില്‍ ദീലീപിനെതിരെ ഹൈക്കോടതി. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന, നടിയുടെ ഹര്‍ജിയിലെ അന്തിമ വാദത്തിലായിരുന്നു കോടതിയുടെ ചോദ്യം. നടിയുടെ ഹര്‍ജിയില്‍...
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തങ്കമണി'യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഹൈക്കോടതി സെൻസർ ബോർഡിനെ ചുമതലപ്പെടുത്തി. സെൻസർ നടപടികൾക്ക് സ്റ്റേയില്ല, ചിത്രം കണ്ട ശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം എന്ന്...
രാമലീലയ്ക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന 'ബാന്ദ്ര' എന്ന ചിത്രത്തിന്റെ സെക്കൻഡ് ടീസർ റിലീസായി. മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുമ്പോൾ നായികയായി തമന്നയും എത്തുന്നു. മാസ്സ് ആക്ഷൻ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ചിത്രം...