കൊച്ചി: ഡബ്ല്യു.സി.സി ആരോപണങ്ങള്‍ എല്ലാം 100 ശതമാനം കഴമ്പുള്ളതാണ്. അതിന് ധൈര്യം കാണിച്ച ആ കുട്ടികളെ അഭിനന്ദിക്കണമെന്നും ലിബര്‍ട്ടി ബഷീര്‍. ചാനലില്‍ വരുന്ന നാലഞ്ച് ആളുകള്‍ മാത്രമേ ഇവരുടെ ഒപ്പം ഉള്ളൂ എന്ന് വിചാരിക്കരുത് നല്ലൊരു വിഭാഗം ആളുകള്‍ ഇവരുടെ പിറകിലുണ്ട്. പിന്നെ മഞ്ജു വാര്യര്‍ പ്രത്യക്ഷത്തില്‍ വരാത്തത്, അവര്‍ മോഹന്‍ലാലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതാണ്, അവര്‍ സിനിമയില്‍ സജീവമാണ്. അതുകൊണ്ടാണ് അവര്‍ നിശ്ശബ്ദരായിരിക്കുന്നത്. പക്ഷേ, മനസ് ആ കുട്ടികള്‍ക്കൊപ്പമാണ്. മഞ്ജു വാര്യര്‍ ഇവരെ വിട്ടുപോകില്ല. കാരണം ഈ കുട്ടിക്ക് വേണ്ടിയാണ് മഞ്ജു വാര്യര്‍ എല്ലാം സഹിച്ചത്. ഈ കുട്ടിക്ക് വേണ്ടിയാണ് ഡബ്ല്യു.സി.സി എന്ന സംഘടന ഉണ്ടായത്. അവര്‍ ഇങ്ങനെ നിശ്ശബ്ദരായിരിക്കുന്നത് കണ്ട് മിണ്ടുന്നില്ല എന്ന് വിചാരിക്കണ്ട. അവര്‍ അമ്മയില്‍ നിന്നും രാജിവയ്‌ക്കൊന്നുമില്ല. അതിനുള്ളില്‍ നിന്ന് തന്നെ അവര്‍ പോരാടും.
ഇനിയും പുതിയ പുതിയ ആരോപണങ്ങള്‍ വരും, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ആരോപണങ്ങളില്‍ പെടും. കുറച്ചാളികള്‍ ധൈര്യം കാണിച്ചാല്‍ മറ്റുള്ളവരും മുന്നോട്ടുവരും. എല്ലാവര്‍ക്കും ധൈര്യമാകും. ചുരുക്കം ചിലര്‍ക്കേ അത്തരം അനുഭവങ്ങള്‍ ഇല്ലാത്തവര്‍ ഉണ്ടാകൂ. മറ്റുള്ളവരെല്ലാംഅതെല്ലാം നേരിടാന്‍ സഹിച്ചുകൊണ്ടാണ് വന്നിരിക്കുന്നത്.