Tag: cricket

കൊറോണ; പ്ലസ് ടു വിദ്യാര്‍ഥിനി 2.5 ലക്ഷം നല്‍കിയപ്പോള്‍.. 800 കോടി രൂപ ആസ്തിയുള്ള ധോണി നല്‍കിയത് ഒരു ലക്ഷം രൂപ, താരത്തിനെതിരെ വിമര്‍ശം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി കായിക താരങ്ങള്‍ സഹായഹസ്തവുമായി രംഗത്തെത്തുന്നതിനിടെ, സമാന നടപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും. എന്നാല്‍ ധോണി നല്‍കിയ സാഹായം പോരെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച. ഇന്ത്യയില്‍ത്തന്നെ വൈറസ് ബാധ ഏറ്റവും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ പുണെയില്‍,...

എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല ഗാംഗുലി

കൊല്‍ക്കത്ത: ജീവിതത്തിലൊരിക്കലും തന്റെ നഗരത്തെ ഈ നിലയില്‍ കാണേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ആളൊഴിഞ്ഞ കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഗാംഗുലിയുടെ ട്വീറ്റ്. എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല. എല്ലാവരും സുരക്ഷിതരായിരിക്കൂ. കൂടുതല്‍ നന്മയ്ക്കായി ഇതെല്ലാം...

ഇവിടെ എല്ലാവരും പിക്കിനിക്ക് മൂഡിലാണ്…നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അതീവ ഗുരുതരമായ പ്രത്യാഘാതമാകുമെന്ന് മുന്നറിയിപ്പുമായി ക്രക്കറ്റ് താരം

കറാച്ചി: ജനങ്ങളോട് വീടുകളിലിരിക്കാനും പുറത്തിറങ്ങരുതെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പലര്‍ക്കും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ്. പാക്കിസ്ഥാന്‍ ജനതയ്ക്ക് ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷോയ്ബ് അക്തര്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍...

സഹകരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്നത് ദുരന്തം; താങ്ങാന്‍ ആവില്ല

ചെന്നൈ: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ബോധവല്‍ക്കരണം നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. വൈറസ് വ്യാപനം ഇനിയും നിയന്ത്രണത്തില്‍ നില്‍ക്കാത്ത സാഹചര്യത്തില്‍ ട്വിറ്ററില്‍ തന്റെ പേരുതന്നെ മാറ്റിയിരിക്കുകയാണ് അശ്വിന്‍. ആളുകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെ 'lets stay indoors...

സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കരുത്..!!! മൂന്നു മാസം കഴിഞ്ഞാല്‍ നാം ജീവനോടെയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്..?

ഇസ്‌ലാമാബാദ്: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാനും മതത്തിനും ജാതിക്കും അതീതമായി ഉയരാനും ആഹ്വാനം ചെയ്ത് പാക്കിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തര്‍ രംഗത്ത്. ലോകവ്യാപകമായി കൊറോണ വൈറസ് ഭീതി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒത്തൊരുമിച്ചുള്ള പ്രതിരോധത്തിന് അക്തറിന്റെ ആഹ്വാനം. മതപരമായ വ്യത്യാസങ്ങളൊക്കെ...

കനിക കപൂര്‍ താമസിച്ചത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം തങ്ങിയ ഹോട്ടലില്‍

മുംബൈ: കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ചത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം തങ്ങിയ ലക്‌നൗവിലെ ഹോട്ടലില്‍'. ബ്രിട്ടനില്‍നിന്ന് തിരിച്ചെത്തിയശേഷം ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കനിക കപൂര്‍ താമസിച്ചത് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ താമസിച്ച ഹോട്ടലിലാണെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. മാര്‍ച്ച് 11...

കൈഫ്- യുവരാജ് കൂട്ടുകെട്ടുപോലെ വേണം നമ്മുക്ക് കൊറോണയെ തുരത്താനെന്ന് മോദി

ന്യൂഡല്‍ഹി: കൈഫ്- യുവരാജ് കൂട്ടുകെട്ടുപോലെ വേണം നമ്മുക്ക് കൊറോണയെ തുരത്താനെന്ന് മോദി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ചൊരു കൂട്ടുകെട്ടിലൂടെ നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച മുന്‍ താരങ്ങളായ മുഹമ്മദ് കൈഫിനോടും യുവരാജ് സിങ്ങിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍....

ഒരു കൊറോണ സെല്‍ഫി അപാരത…വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി ആരാധിക…സംഭവിച്ചത് ഇങ്ങനെ!

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പിടിയിലകപ്പെട്ടിരിക്കുന്നതിനിടെ വിരാട് കോഹ് ലിയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനുള്ള ശ്രമവുമായി ആരാധിക. ലോക വ്യാപകമായി ആളുകള്‍ അതീവ കരുതലും ജാഗ്രതയും പുലര്‍ത്തുന്നതിനിടെയാണ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി ആരാധികയുടെ വരവ്. വിമാനത്താവളത്തില്‍നിന്ന്...
Advertismentspot_img

Most Popular

G-8R01BE49R7