കുറച്ചു കാലമായി ധോണിയുടെ വിരമിക്കലുമായി യാതൊരു വിവരവും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. ഇപ്പോഴിതാ പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ ധോണിയുടെ വിരമിക്കലിനെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാന്‍ ഇനിയും ധോണിക്ക് മോഹമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഭോഗ് ലെ പറഞ്ഞു. സെപ്റ്റംബര്‍–ഒക്ടോബറിലോ, ഒക്ടോബര്‍നവംബറിലോ നടക്കേണ്ട ട്വന്റി20 ലോകകപ്പിനായി ധോണി കാത്തിരിക്കുകയാണെന്നും കരുതുന്നില്ലെന്നും ഭോഗ്‌ലെ വ്യക്തമാക്കി. ധോണിയുടെ മനസ്സിലിരിപ്പ് എന്താണെന്ന് അദ്ദേഹത്തിന്റെ നിഴലിനുപോലും അറിയാന്‍ സാധ്യതയില്ല. പെട്ടെന്നൊരു ദിവസം നാം ആ സത്യം മനസ്സിലാക്കും: ധോണി വിരമിച്ചു – ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു.
ധോണി എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. ധോണിയുടെ നിഴലിനു പോലും അതറിയാന്‍ വഴിയില്ല. അത്രയ്ക്ക് രഹസ്യാത്മകമാണ് ധോണിയുടെ തീരുമാനങ്ങളും നീക്കങ്ങളും’ – ഭോഗ്‌ലെ ചൂണ്ടിക്കാട്ടി.
‘പക്ഷേ എന്റെ ഉറച്ച ബോധ്യം ഇതുതന്നെയാണ്. ധോണി ക്യാപ്റ്റന്‍സി ഉപേക്ഷിച്ചപ്പോഴും ടെസ്റ്റില്‍നിന്ന് വിരമിച്ചപ്പോഴും ഇതേക്കുറിച്ച് ഞാന്‍ വിശദീകരിച്ചതാണ്. ഏതാണ്ട് അതേപോലെ തന്നെയാകും ധോണിയുടെ വിടപറച്ചിലും. ഒരു ദിവസം അപ്രതീക്ഷിതമായി നാം ആ സത്യം മനസ്സിലാക്കും: ധോണി കളിനിര്‍ത്തി..!’ – ഭോഗ്!ലെ പറഞ്ഞു.
ഇപ്പോള്‍ എല്ലാറ്റിലും നിന്ന് വഴുതിമാറി സ്വന്തം കാര്യം നോക്കിയാണ് ധോണിയുടെ ജീവിതം. ഇനിയും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാന്‍ ധോണിക്കു മോഹമുണ്ടാകില്ലെന്ന് ഞാന്‍ പറയുന്നതിന്റെ സാംഗത്യവും അതുതന്നെയാണ്. സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലോ ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലോ നടക്കേണ്ട ട്വന്റി20 ലോകകപ്പിനായി അദ്ദേഹം കാത്തിരിക്കുകയാണെന്നും എനിക്കു തോന്നുന്നില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നെങ്കില്‍ ചിലപ്പോള്‍ അതു സംഭവിക്കുമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊന്നും അദ്ദേഹത്തിന്റെ കയ്യിലല്ല’ -ഭോഗ്‌ലെ പറഞ്ഞു.
അതേസമയം, ഐപിഎല്‍ ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഇനിയും ദീര്‍ഘകാലം സേവനം ചെയ്യാന്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടാകുമെന്നും ഭോഗ്‌ലെ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ലീഗ് ഘട്ടത്തിന്റെ ഒടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും ചെന്നൈയിലെ ആരാധകരോടുമുള്ള ഇഷ്ടം ധോണി തുറന്നുപറഞ്ഞതിന് താന്‍ സാക്ഷിയാണെന്നും ഭോഗ്‌ലെ പറഞ്ഞു.