Tag: cricket

ദേശീയ ടീമില്‍ കളിക്കാന്‍ വിളിക്കുന്നില്ല…പിന്നെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിച്ചാല്‍ എന്താണ് പ്രശ്‌നം?’ ഇര്‍ഫാന്‍ പഠാനും സുരേഷ് റെയ്‌നയും

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ട്വന്റി20 ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അനുവാദം നല്‍കണമെന്ന ആവശ്യവുമായി ഇര്‍ഫാന്‍ പഠാനും സുരേഷ് റെയ്‌നയും രംഗത്ത്. ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പഠാനും ഈ ആവശ്യമുയര്‍ത്തിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍...

മുംബൈ പൊലീസിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കി വിരാടും അനുഷ്‌കയും

മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച മഹാരാഷ്ട്രയില്‍ പൊലീസിന് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന മുംബൈ പൊലീസിന് ഇരുവരും അഞ്ചു ലക്ഷം രൂപ...

സച്ചിൻ, ദ്രാവിഡ് തുടങ്ങിയവരുടെ നിഴലായി സെവാഗ് മാറി; ഇന്ത്യൻ ടീമിലല്ലായിരുന്നെങ്കിൽ ടെസ്റ്റിൽ 10,000 റൺസ് നേടിയേനെ…

ഒരുകാലത്ത് ലോകമെമ്പാടുമുള്ള ബോളർമാരുടെ പേടിസ്വപ്നമായിരുന്ന വീരേന്ദർ സേവാഗ് ഇന്ത്യയ്ക്കു പകരം മറ്റേതെങ്കിലും ടീമിന്റെ താരമായിരുന്നെങ്കിൽ ടെസ്റ്റിൽ 10,000 റണ്‍സ് നേടിയേനെയെന്ന് പാക്കിസ്ഥാന്റെ മുൻ താരം റാഷിദ് ലത്തീഫ്. ഇന്ത്യൻ ടീമിൽ സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ മഹാരഥൻമാരുടെ നിഴലായിപ്പോയതാണ് സേവാഗിനെ തിരിച്ചടിച്ചതെന്ന് റാഷിദ്...

കൊറോണ ലോക് ഡൗണ്‍ ; ധോണിയുടെ ചിത്രം വൈറല്‍

റാഞ്ചി: കോവിഡ് കാലത്തെ ധോണിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെ ധോണിയുടെ മകള്‍ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് 'വയസ്സന്‍' ലുക്കില്‍ ആരാധകരുടെ സാക്ഷാല്‍ 'തല'യുടെ പ്രത്യക്ഷപ്പെടല്‍. റാഞ്ചിയിലെ ഫാം ഹൗസില്‍ മകള്‍ സിവയ്‌ക്കൊപ്പം കളിക്കുന്ന ധോണിയുടെ വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ...

‘ഇഞ്ചി ഇടുപ്പഴകി’ എന്ന പാട്ടിന് ചുവടുവെച്ച് വാര്‍ണറും കുടുംബവും

ടിക് ടോകില്‍ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്ത് താരമാവുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും കുടുംബവും. ബോളിവുഡ് പാട്ടിന് അനുസരിച്ച് വാര്‍ണറും ഭാര്യ കാന്‍ഡിസും മകള്‍ ഇന്‍ഡിയും നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ തമിഴ് പാട്ടിന്റെ താളത്തിലും വാര്‍ണര്‍...

കോലിയും സ്മിത്തുമാണ് ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍; എന്നാല്‍ അവരെ മികച്ചതാക്കിയത് നമ്മളല്ലേയെന്ന് രോഹിത്തിനോട് വാര്‍ണര്‍

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ വിരാട് കോലിയും സ്റ്റീവ് സ്മിത്തുമാണെന്ന് ഓസീസ് താരം ഡേവിഡ് വാര്‍ണറിന് സംശയമില്ല. പക്ഷേ, എന്നാല്‍ അവരെ ഏറ്റവും മികച്ചവരാക്കുന്നത് ആരാണ്? അത് വാര്‍ണറും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുമാണ്! ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയുമായി നടത്തിയ...

വൈറസ് വ്യാപനം നിമിത്തം നഷ്ടമായ പരമ്പരകള്‍ തിരിച്ചുപിടിക്കാന്‍ ഒരേ സമയം രണ്ട് ടീം രണ്ട് പരമ്പര

മുംബൈ: കൊറോണക്കാലം കവര്‍ന്നെടുത്ത പരമ്പരകളും അതു വരുത്തിവച്ച സാമ്പത്തിക നഷ്ടവും മറികടക്കാന്‍ ഒരുപടി കടന്ന ആശയവുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). വൈറസ് വ്യാപനം നിമിത്തം നഷ്ടമായ പരമ്പരകള്‍ തിരിച്ചുപിടിക്കാന്‍ ഒരേ സമയം രണ്ട് ടീമുമായി രണ്ട് വ്യത്യസ്ത പരമ്പരകള്‍ കളിക്കുന്ന കാര്യം...

കോവിഡ് ബാധിച്ച് മരിച്ച കോണ്‍സ്റ്റബിള്‍ അമിത് കുമാറിന്റെ മുന്നു വയസ്സുള്ള മകനെ ഏറ്റെടുത്ത് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് മരിച്ച കോണ്‍സ്റ്റബിള്‍ അമിത് കുമാറിന്റെ മകനെ സ്വന്തം മകനേപ്പോലെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍. ഡല്‍ഹി പൊലീസ് കോണ്‍സ്റ്റിബിള്‍ അമിത് കുമാറിന്റെ മൂന്നു വയസ്സുകാരന്‍ മകന്റെ വിദ്യാഭ്യാസം...
Advertismentspot_img

Most Popular

G-8R01BE49R7