Tag: Covid

കോവിഡ് ബാധ മാസങ്ങള്‍ നീണ്ടുനില്‍ക്കും; രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് രോഗം ബാധിച്ചേക്കാം, കര്‍ശന നിയന്ത്രണം തുടരണം, ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചേക്കാമെന്ന് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). കോവിഡ് ബാധ മാസങ്ങള്‍ നീണ്ടുനില്‍ക്കും. നഗരങ്ങളിലെ ചേരികളിലാണ് രോഗവ്യാപന സാധ്യത കൂടുതല്‍. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. നിലവില്‍ മരണ നിരക്ക്...

കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 18 പേര്‍ മരിച്ചു. Follo us: pathram online...

കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയെന്ന് റഷ്യ, അടുത്ത ആഴ്ച പുറത്തിറക്കും

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. മിക്ക രാജ്യങ്ങളും കൊറോണയെ പ്രതിരോധിക്കാൻ വാക്സിനും മരുന്നുകളും നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കൊറോണവൈറസ് ചികിത്സക്ക് അംഗീകരിച്ച ആദ്യത്തെ മരുന്ന് ഈ ആഴ്ചയ്ക്കുശേഷം റഷ്യ രോഗികൾക്ക് നൽകാനൊരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ആരോഗ്യ സംവിധാനത്തിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സാധാരണ ജീവിതത്തിന്റെ...

ഗുരുവായൂര്‍ വിവാഹത്തിന് കോവിഡ് ബാധിച്ച ബ്യൂട്ടീഷ്യന്‍ ഒരുക്കിയെന്ന് സന്ദേശം…

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ പുനഃരാരംഭിച്ചിരിക്കുകയാണ്. ഇതിനിടെ ക്ഷേത്രം അധികൃതരെ കുഴപ്പത്തിലാക്കി ഒരു ഫോണ്‍ കോള്‍ എത്തി. ഇന്നലെ നടന്ന വിവാഹങ്ങളില്‍ ഒന്നില്‍ കോവിഡ് ബാധിച്ച ബ്യൂട്ടീഷ്യനാണ് വധുവിനെ ഒരുക്കിയത് എന്നായിരുന്നു സന്ദേശം. ഇത് അധികൃതരെ ആശങ്കയിലാക്കി. രാവിലെ 7.45ന് ക്ഷേത്രത്തിലെ...

പാലക്കാട് നിന്ന് കൊവിഡ് രോഗി തമിഴ്നാട്ടിലേക്ക് കടന്നു

പാലക്കാട് : പാലക്കാട് ജില്ലയില്‍ നിന്ന് കൊവിഡ് രോഗി തമിഴ്നാട്ടിലേക്ക് കടന്നു. ലോറി ഡ്രൈവറായി ചെന്നൈ സ്വദേശി രക്ഷപ്പെട്ടത് ജില്ലാ ആശുപത്രിയില്‍ നിന്നാണ്. കഴിഞ്ഞ മാസം 5 നാണ് സംഭവം നടക്കുന്നത്. ഇയാള്‍ തമിഴ്നാട്ടിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ ഡെയ്ലി റിപ്പോര്‍ട്ടിന്റെ...

കോവിഡ്: എറണാകുളം മാതൃക മറ്റു ജില്ലകളിലേക്കും

കോവിഡ് രോഗപ്രതിരോധത്തിനായി എറണാകുളത്തു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ 'കൊറോണ സേഫ് നെറ്റ്‌വര്‍ക്' മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചന. രോഗികളുടെ തിരക്കു നിയന്ത്രിച്ചു കോവിഡ് ആശുപത്രികളുടെ സമ്മര്‍ദം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതിക്കു രൂപം നല്‍കിയത്. ചെറിയ ലക്ഷണങ്ങളുള്ള രോഗികള്‍ക്കായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, കുറച്ചു കൂടി ഗൗരവമുള്ളവര്‍ക്ക്...

തമിഴ്‌നാട്ടിലെ കോവിഡ് മരണങ്ങളില്‍ പകുതിയോളം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തല്‍

തമിഴ്‌നാട്ടിലെ കോവിഡ് മരണങ്ങളില്‍ പകുതിയോളം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൂചന നല്‍കി പൊതുജനാരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍. ചെന്നൈയില്‍ 250ഓളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്ന് ചെന്നൈ കോര്‍പറേഷന്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായാണ് സൂചന. ഇക്കാര്യം സമ്മതിച്ച ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ബീല രാജേഷ് കണക്കെടുപ്പിലെ പിഴവ് പരിഹരിക്കാന്‍...

ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കോവിഡ് ബാധ; കൊല്ലം ജില്ലയിലെ ഇന്നത്തെ കണക്ക്…

കൊല്ലം ജില്ലയില്‍ ഇന്ന് കടയ്ക്കല്‍ സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാലുവയസുകാരിയടക്കം നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സമ്പര്‍ക്കംമൂലമുള്ള രോഗബാധയിമില്ല. രോഗം സ്ഥിരീകരിച്ച നാലുപേരും വിദേശത്തുനിന്നും എത്തിയവരാണ്. കടയ്ക്കല്‍ സ്വദേശി 49 വയസുള്ള ഭര്‍ത്താവും 42 വയസുള്ള ഭാര്യയും...
Advertismentspot_img

Most Popular

G-8R01BE49R7