Tag: Covid

കോവിഡ് മൃതദേഹങ്ങളില്‍ നിന്ന് പകരുമോ?

കൊച്ചി : കോവിഡ് 19 രോഗബാധിതരായി മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിലുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ സമിതികളെ നിയോഗിക്കണമെന്ന് ഫൊറന്‍സിക് മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോ. ഷെര്‍ളി വാസു. ഇതില്‍ പരിശീലനം ലഭിച്ചവരുടെ ഫോണ്‍ നമ്പരുകള്‍ സര്‍ക്കാര്‍ പുറത്തു വിടണം. അവരുടെ പട്ടിക ജില്ലാകലക്ടര്‍മാരുടെ കയ്യിലുണ്ടാവണം....

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ

തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ. കോവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് ഹൗസിങ് ബോര്‍ഡ് കോളനി സ്വദേശി മുരുകേശന്‍ (38) ആണ് ജീവനൊടുക്കിയത്. തമിഴ്‌നാട്ടില്‍നിന്ന് തിരികെയെത്തിയ ആളാണ്. നേരത്തെ ഇവിടെ കോവിഡ് ചികില്‍സയിലിരുന്ന യുവാവ് ഐസലേഷന്‍ വാര്‍ഡില്‍ തൂങ്ങിമരിച്ചിരുന്നു. കോവിഡ് വാര്‍ഡില്‍...

പാലക്കാട് കോവിഡ് രോഗികളുടെ എണ്ണം 178 ആയി

പാലക്കാട് : ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് മെയ് 29ന് എത്തിയ ലക്കിടി പേരൂര്‍ സ്വദേശി(50 പുരുഷന്‍), യുഎഇയില്‍ നിന്ന് ജൂണ്‍ ഒന്നിന് വന്ന മരുതറോഡ് സ്വദേശി(33 പുരുഷന്‍), ദുബായില്‍ നിന്ന് മെയ് 29ന് എത്തിയ ആനക്കര സ്വദേശി(29...

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ല

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട്. കോഴിക്കോട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍. 65 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള...

മുംബൈയില്‍ ഐസിയു കിടക്കകള്‍ നിറഞ്ഞു; സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ മരണനിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: നഗരത്തിലെ ആശുപത്രികളില്‍ ഐസിയു വാര്‍ഡുകള്‍ നിറഞ്ഞതോടെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്നിലുള്ളത് വലിയ വെല്ലുവിളി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐസിയു കിടക്കകളും നിറഞ്ഞിരിക്കുകയാണെന്നാണു വിവരം. അത്രത്തോളം വെന്റിലേറ്ററുകളും രോഗികളെക്കൊണ്ടു നിറഞ്ഞു. ഐസിയുവില്‍നിന്നോ വെന്റിലേറ്ററില്‍നിന്നോ രോഗികള്‍ മുക്തി നേടി തിരികെയെത്താന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍...

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. ആനാട് സ്വദേശിയായ 33കാരനാണ് മരിച്ചത്. രാവിലെ ഐസലേഷന്‍ വാര്‍ഡില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ചികില്‍സയ്ക്കിടെ ചാടിപ്പോയ രോഗിയെ ഇന്നലെയാണ് ആശുപത്രിയിൽ തിരിച്ചെത്തിച്ചത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ജീവനൊടുക്കിയത്.

തിരുവനന്തപുരത്ത് കൊവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആനാട് സ്വദേശിയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ തുണികള്‍ കൂട്ടിക്കെട്ടി തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. അമിത മദ്യാസക്തിയുള്ള ഇയാള്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ ആശുപത്രിയില്‍ പ്രകടിപ്പിച്ചിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം ഇയാള്‍ ആശുപത്രി നിരീക്ഷണത്തില്‍...

നിതിന്‍ ചന്ദ്രന്റെ മൃതദേഹം അവസാനമായി ഭാര്യ ആതിര കണ്ടു വെറും മൂന്ന് മിനിറ്റ്

കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിതിന്‍ ചന്ദ്രന്റെ മൃതദേഹം ഭാര്യ ആതിരയെ കാണിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ രാവിലെ 10.50 ഓടെയാണു മൃതദേഹം എത്തിച്ചത്. സുരക്ഷാ വസ്ത്രങ്ങള്‍ അണിയിച്ച് ആതിരയും ബന്ധുക്കളും എത്തി. ആതിര വീല്‍ചെയറിലിരുന്നാണ് ഭര്‍ത്താവിനെ അവസാനമായി കാണാനെത്തിയത്. ഇന്ന് രാവിലെയാണ് ആതിരയെ...
Advertismentspot_img

Most Popular

G-8R01BE49R7