ന്യൂഡല്‍ഹി: രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചേക്കാമെന്ന് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). കോവിഡ് ബാധ മാസങ്ങള്‍ നീണ്ടുനില്‍ക്കും. നഗരങ്ങളിലെ ചേരികളിലാണ് രോഗവ്യാപന സാധ്യത കൂടുതല്‍. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. നിലവില്‍ മരണ നിരക്ക് കുറവാണ്.
ഇതുവരെ പരമാവധി നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണം തുടരണം, ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. രാജ്യത്ത് സമൂഹ വ്യാപനമില്ലെന്നും ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് രോഗമുക്തരുടെ എണ്ണം. ഇതുവരെ 1.40 ലക്ഷം പേരാണ് രോഗമുക്തി നേടിയത്.
നിലവില്‍ ചികിത്സയിലുള്ളവര്‍ 1.37 ലക്ഷം. ആയിരത്തിലേറെപ്പേര്‍ക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഗുജറാത്തും രാജസ്ഥാനുമാണ് രോഗമുക്തിയില്‍ മുന്നില്‍. ഗുജറാത്തില്‍ 87 % പേര്‍ ആശുപത്രി വിട്ടു; രാജസ്ഥാനില്‍ 74 %. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗമുക്തര്‍ 46.96 %. നേരത്തെ രോഗമുക്തിയില്‍ മുന്നിലായിരുന്നെങ്കിലും കേരളത്തില്‍ നിലവിലെ നിരക്ക് 41.8 %
Follo us: pathram online latest news