തമിഴ്‌നാട്ടിലെ കോവിഡ് മരണങ്ങളില്‍ പകുതിയോളം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തല്‍

തമിഴ്‌നാട്ടിലെ കോവിഡ് മരണങ്ങളില്‍ പകുതിയോളം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൂചന നല്‍കി പൊതുജനാരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍. ചെന്നൈയില്‍ 250ഓളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്ന് ചെന്നൈ കോര്‍പറേഷന്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായാണ് സൂചന. ഇക്കാര്യം സമ്മതിച്ച ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ബീല രാജേഷ് കണക്കെടുപ്പിലെ പിഴവ് പരിഹരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ചു. രാജ്യത്ത് ഇപ്പോഴുള്ള കണക്കുകളനുസരിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് തമിഴ്‌നാട്. എന്നാല്‍, മരണനിരക്ക് കുറവാണ്.

സംസ്ഥാനത്ത് ഇതുവരെ 326 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തുവിുന്ന കണക്കുകള്‍. ഇതില്‍ 260 പേര്‍ ചെന്നൈയിലാണ്. എന്നാല്‍, ഇവിടെ ഇതിന്റെ ഇരട്ടി കോവിഡ് മരണങ്ങള്‍ നടന്നിട്ടുണ്ടെന്ന സംശയമാണ് കഴിഞ്ഞദിവസം പൊതുജനാരോഗ്യവിഭാഗം കോര്‍പറേഷന്‍ ഓഫീസില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് കൃത്യമായി കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്ന് കാണിച്ച് സന്നദ്ധസംഘടനയായ അരപ്പോര്‍ ഇയക്കം ആരോഗ്യവകുപ്പിനെ സമീപിച്ചിരുന്നു.

കൃത്യമായ കണക്കെടുപ്പുകള്‍ നടത്തിയാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ രേഖപ്പെടുത്തിയതിന്റെ ഇരട്ടിമരണങ്ങള്‍ കണ്ടേക്കാമെന്നാണ് സൂചന. ചെന്നൈയിലെ പെരമ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍നടന്ന 20 കോവിഡ് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, ആശുപത്രികളില്‍നിന്ന് വിവരം ലഭിക്കാത്തതുകൊണ്ടാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular