Tag: COVID 19

കോവിഡ്– 19; കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്നു മുന്നറിയിപ്പ്

കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നു കേന്ദ്ര സർക്കാർ മുന്നറിയിപ്പു നൽകി. ഈ സംസ്ഥാനങ്ങളിൽ വൈറസ് ബാധയും മരണവും വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇതു പരിഗണിച്ച് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ്ബ ഇന്നലെ ചീഫ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവിമാരുടെയും അടിയന്തര യോഗം...

കോവിഡ് കേസുകളില്‍ പകുതിയോളം മഹാരാഷ്ട്രയില്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നു. രാജ്യത്തെ കോവിഡ് കേസുകളുടെ പ്രതിദിന വര്‍ധനയില്‍ പകുതിയോളം മഹാരാഷ്ട്രയിലാണ്. അവസാന 24 മണിക്കൂറില്‍ 10,584 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഇതില്‍ 5,210 കേസുകള്‍ മഹാരാഷ്ട്രയിലും. തുടര്‍ച്ചയായി മൂന്നു ദിവസം മഹാരാഷ്ട്രയില്‍ ആറായിരത്തിലേറെ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു....

വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നു വരുന്നവരും നിര്‍ദേശം പാലിക്കണം. കുട്ടികളടക്കം ആര്‍ടി- പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. ന്യൂഡല്‍ഹി...

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ആശങ്കയുണ്ടാക്കുന്നു

ന്യൂഡല്‍ഹി: കോവിഡിന്റെ പിടിയില്‍ നിന്ന് ഏറെക്കുറെ മോചനം നേടുന്ന രാജ്യത്തെ ആശങ്കപ്പെടുത്തി പുതിയ വൈറസ് വകഭേദങ്ങള്‍. കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങളാണ് പുതുതായി കണ്ടെത്തിയത്. വ്യാപന ശേഷി കൂടിയതാണ് ഇവ എന്നു വിലയിരുത്തപ്പെടുന്നു. ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലുപേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലും സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ്...

നടന്‍ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നടന്‍ സൂര്യയ്ക്ക് കോവിഡ് ബാധിച്ചു. സോഷ്യല്‍ മീഡിയ വഴി സൂര്യ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടു. ജീവിതം പഴയതുപോലെ ആയിട്ടില്ല എന്ന വസ്തുത നാം മനസിലാക്കണം. എങ്കിലും ഭയക്കേണ്ടതില്ല. ജാഗ്രതയും സുരക്ഷയും തുടരണം. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി-...

കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് വിതരണം 13ന് ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് വിതരണം ഫെബ്രുവരി 13ന് ആരംഭിക്കും. ലോകത്തു തന്നെ ഏറ്റവും വേഗം 40 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പകുതിയലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് നല്‍കുന്ന പ്രവര്‍ത്തനം ഇന്ന് പൂര്‍ത്തീകരിക്കാനാണ് ശ്രമം. പൊലീസ്, മറ്റു സേനാംഗങ്ങള്‍...

രാജ്യത്ത് നാലിലൊന്ന് പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് നാലിലൊന്ന് പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കാമെന്ന് വിലയിരുത്തല്‍. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയെക്കാള്‍ എത്രയോ മടങ്ങാവാം ശരിക്കുള്ള കണക്കുകളെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം 1.08 കോടി പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായാണ് പറയപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ കേസുകള്‍ 30 കോടി കടന്നിട്ടുണ്ടാകാമെന്ന് അടുത്തിടെ പുറത്തുവന്ന...

സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലെത്തിക്കാന്‍ ഡോ.റെഡ്ഡീസ് അനുമതി തേടുന്നു

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് v ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ശ്രമമരാംഭിച്ചു. ഇതിനു അനുമതി തേടിയുള്ള അപേക്ഷ അടുത്തമാസം അധികൃതര്‍ക്ക് നല്‍കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ സജീവമാകുന്നതിനിടെയാണ് സ്പുട്നിക് v വാക്സിന്റെ അടിയന്തര...
Advertismentspot_img

Most Popular

G-8R01BE49R7