ന്യൂഡല്‍ഹി: രാജ്യത്ത് നാലിലൊന്ന് പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കാമെന്ന് വിലയിരുത്തല്‍. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയെക്കാള്‍ എത്രയോ മടങ്ങാവാം ശരിക്കുള്ള കണക്കുകളെന്നാണ് കരുതപ്പെടുന്നത്.
ഔദ്യോഗിക കണക്ക് പ്രകാരം 1.08 കോടി പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായാണ് പറയപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ കേസുകള്‍ 30 കോടി കടന്നിട്ടുണ്ടാകാമെന്ന് അടുത്തിടെ പുറത്തുവന്ന സ്വകാര്യ സര്‍വെ ഫലം സൂചിപ്പിക്കുന്നു.
ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ നടത്തിയ മറ്റൊരു സര്‍വേയില്‍ പതിനഞ്ചില്‍ ഒരാളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുന്നെന്ന് തെളിഞ്ഞതായി ഐസിഎംആര്‍ വെളിപ്പെടുത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ച രാജ്യങ്ങളിലൊന്നിലാണ് ഇന്ത്യയ്ക്ക് ഇടം.