Tag: Corona

14 ദിവസംകൊണ്ട് കോറോണ ഭേദമാക്കാമെന്ന് ആന്ധ്ര മുഖ്യമന്ത്രി

ഹൈദരാബാദ്: കൊറോണ വൈറസിനെതിരേയുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകമാകമാനമുള്ള ശാസ്ത്രജ്ഞര്‍. എന്നാല്‍ കൊറോണയെ കുറിച്ചോര്‍ത്ത് പരിഭ്രാന്തരാവേണ്ടതില്ലെന്നും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്നുമാണ് ആന്ധ്രമുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ജനങ്ങളോട് പറഞ്ഞിരിക്കുന്നത്. 40000 പേരുടെ മരണത്തിനിടയാക്കിയ കോവിഡിനെ സാധാരണ പനിയുമായി താരതമ്യം ചെയ്ത് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചരണം…

കൊറോണ ബാധിച്ച് നടന്‍ മോഹന്‍ലാല്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രത്തിലെ രംഗം ഉള്‍പ്പെടുത്തിയായിരുന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സ് സ്‌റ്റേറ്റ് സെക്രട്ടറി വിമല്‍ കുമാറിന്റെ പോസ്റ്റിലാണ് വ്യാജ വാര്‍ത്ത...

കൊറോണ ബാധിച്ച് നാലു മലയാളികള്‍ മരിച്ചു

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് നാലു മലയാളികള്‍ മരിച്ചു. പക്ഷേ ഇതൊന്നും സംസ്ഥാനത്തിനകത്തല്ല. കേരളത്തിനു പുറത്തു ചികിത്സയില്‍ ആയിരുന്നവരാണ് മരിച്ചത്. യു.എസില്‍ രണ്ടു പേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ്...

കൊറോണയെ ചെറുക്കാന്‍ പുല്ല് തിന്നുന്നു…

കോവിഡ്19 നെ നേരിടാന്‍ ഒരൂകൂട്ടര്‍ പുല്ലുതിന്നുന്നു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ സൊമാലിയയിലാണ് ഈ അപൂര്‍വ്വ കാഴ്ച. ഇവിടെ മൂന്നു പേരിലാണു രോഗബാധ സ്ഥീരീകരിച്ചത്. അയല്‍രാജ്യമായ കെനിയയില്‍ 59 രോഗികളും. ഈ മാസം 12 നാണു മേഖലയില്‍ രോഗമെത്തിയത്. തുടര്‍ന്നാണു നാട്ടുകാര്‍ സ്വയം ചികിത്സ തുടങ്ങിയത്....

വലിയ വേദനകള്‍ ഉണ്ടാകാന്‍ പോകുകയാണ്; രണ്ടരലക്ഷം പേര്‍ മരിച്ചേക്കാം: ട്രംപ്

അടുത്ത രണ്ടാഴ്ച അമേരിക്കയ്ക്ക് വേദന നിറഞ്ഞ കാലമായിരിക്കുമെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം'. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന്...

നിസാമുദ്ദീന്‍; പങ്കെടുത്തവരില്‍ കൊറോണ ബാധിച്ച് മരിച്ചത് 10 പേര്‍, കേരളത്തില്‍നിന്ന് 270 പേര്‍ പങ്കെടുത്തു

തിരുവനന്തപുരം: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ ഇതിനോടകം മരിച്ച സാഹചര്യത്തില്‍ കേരളത്തിലും ശക്തമായ നിരീക്ഷണം. . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍നിന്ന് 270 പേര്‍ പങ്കെടുത്തതായാണു വിവരം. ആദ്യ...

കൊറോണ;മരണ സംഖ്യ ദിനം പ്രതി വര്‍ദ്ധിക്കുന്നു; ഇതുവരെ മരിച്ചത് 42000 പേര്‍, സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 849 മരണം

ലോകത്ത് കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മരണസംഖ്യ 42000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു; ഇതില്‍ പകുതിയിലേറെയും ഇറ്റലിയിലും സ്‌പെയിനിലുമാണ്. ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും രോഗബാധയുടെ വേഗം കുറഞ്ഞപ്പോള്‍ മ്യാന്‍മര്‍, ടാന്‍സാനിയ എന്നിവിടങ്ങളില്‍ ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 45 മലയാളികളെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി : നിസാമുദീന്‍ മതസമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു. ഏഴു ജില്ലയില്‍ നിന്നുള്ളവരെയാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. പത്തനംതിട്ട –14, ആലപ്പുഴ – 8, കോഴിക്കോട് – 6, ഇടുക്കി – 5, പാലക്കാട് – 4, മലപ്പുറം –4, തിരുവനന്തപുരം –...
Advertismentspot_img

Most Popular

G-8R01BE49R7