Tag: Corona

സംസ്ഥാനത്ത് 286 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി. ഇന്ന് വൈറസ് സ്ഥിരീകരിച്ച 21 പേരില്‍ എട്ടു പേര്‍ കാസര്‍കോട് ജില്ലക്കാരും അഞ്ചു പേര്‍ ഇടുക്കിയില്‍ നിന്നുമാണ്. കൊല്ലത്ത് രണ്ട്,...

ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് തീരും; പക്ഷേ സഞ്ചാര നിയന്ത്രണങ്ങള്‍ തുടരും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അപ്പുറം നീളില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡിനെതിരെ യുദ്ധം തുടങ്ങിയതേയുള്ളു. ലോക്ക് ഡൗണ്‍ അവസാനിച്ചാലും സഞ്ചാര നിയന്ത്രണങ്ങള്‍ തുടരും....

കൊറോണയ്‌ക്കെതിരേ ദീര്‍ഘകാല പോരാട്ടത്തിന് തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരെയുള്ള ദീര്‍ഘകാല പോരാട്ടത്തിന് സംസ്ഥാനങ്ങള്‍ തയാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. ആവശ്യമായ സഹായം കേന്ദ്രം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന മുഖ്യമന്ത്രിമാരുമാരുടെ യോഗത്തെ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ചുരുങ്ങിയ കാലം കൊണ്ട്...

കൊറോണ: സ്മൃതി മന്ഥനയും നിരീക്ഷണത്തില്‍

മാഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയോട് ഹോം ക്വാറന്റീനില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് അധികൃതര്‍. മഹാരാഷ്ട്രയിലെ സാംഗ്ലി മുനിസിപ്പാലിറ്റിയിലാണ് താരം താമസിക്കുന്നത്. സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ 20...

കൊറോണ: സൗദിയില്‍നിന്ന് ആശ്വാസ വാര്‍ത്ത

കൊറോണ ഭീതിയില്‍ കഴിയുന്ന സൗദി അറേബ്യക്ക് ആശ്വാസ വാര്‍ത്ത. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 2500 പേര്‍ വീടുകളിലേക്ക് മടങ്ങിയെന്നതാണ് രാജ്യത്തെ ആശ്വസിപ്പിക്കുന്നത്. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം കിട്ടിയത്. ഏറ്റവും മികച്ച പരിചരണമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും...

രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത കുറഞ്ഞു; കാരണം കൊറോണ

ന്യൂയോര്‍ക്ക്: കോവിഡ് പല രാജ്യങ്ങളുടെയും ഇടയിലുള്ള ശത്രുത കുറയ്ക്കുകയാണ്.... ഇപ്പോഴിതാ കോവിഡിനെ തടനാനുള്ള മരുന്നുകള്‍ നല്‍കാമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചിരിക്കുകയാണ്. ഈ സഹായം അമേരിക്ക സ്വീകരിക്കുകയും ചെയ്തു. അങ്ങനെ കോവിഡ് നാശം വിതച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെ സഹായിക്കാന്‍ മരുന്നുകളുമായി റഷ്യന്‍ വിമാനം അമരിക്കയില്‍ എത്തി. യു.എസില്‍...

ഇന്ത്യയില്‍ കൊറോണ മരണം 50 ആയി; തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്…

കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിലും കൂടുന്നു. ഇന്ത്യയിലെ 50ാമത്തെ മരണം ഇന്ന് സ്ഥിരീകരിച്ചു. ഇതില്‍ 12 മരണങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംഭവിച്ചതാണ്. രാജ്യത്താകമാനം ഇതുവരെ 1965 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 328 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ച പുതിയ...

കൊറോണ: അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരണം ആയിരത്തിലേറെ

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരണം 5,000 ത്തിലേക്ക് നീങ്ങുന്നു. രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കഴിഞ്ഞതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ നടപടികളുമായി നീങ്ങുകയാണ് അമേരിക്ക. ബുധനാഴ്ച പുറത്തു വന്ന കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 2,15,000 ആണ്. മരണമടഞ്ഞവരുടെ എണ്ണം 4,669...
Advertismentspot_img

Most Popular

G-8R01BE49R7