ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നാള്‍ മുതല്‍ വിശ്രമമില്ലാതെ ജനങ്ങളുടെ ജീവന്‍ കാത്തുരക്ഷിക്കാനുളള ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ് രാജ്യത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകര്‍. വിശ്രമമില്ലാതെ കോവിഡിനെതിരേ പോരാടിക്കൊണ്ടിരിക്കുന്ന ഈ മുന്നണിപ്പോരാളികളോടുളള ആദരവ് ഉയര്‍ത്തുന്ന ഒരു സംഭവമാണ് ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് ബാധിച്ച്...
ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നെന്നും ഹിമാചൽ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ പറഞ്ഞു.
"കുറച്ച് ദിവസങ്ങളായി ഞാൻ ഭയങ്കര ക്ഷീണിതയായിരുന്നു, എന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്കായി പോലീസ് പാസ് നിര്‍ബന്ധമാക്കി. പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുക.
പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം....
കൊച്ചി: കോവിഡ് ലോക്ക്ഡൗണിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 പേർക്ക് കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തിട്ടുണ്ട്. ഗുരതരമായ...
തിരുവനന്തപുരം: ഓക്‌സിജന്‍ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍.നിറഞ്ഞതോ ഒഴിഞ്ഞതോ ആയ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവെയ്ക്കാന്‍ അനുവദിക്കില്ല. കരിഞ്ചന്തയില്‍ ഓക്‌സിജന്‍ വില്‍പന, വിലകൂട്ടി വില്‍പ്പന എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
ഉപയോഗിച്ച ശേഷം സിലിണ്ടറുകള്‍ മടക്കി നല്‍കണം....
ഡല്‍ഹി: ഏപ്രില്‍ 18 ന് ശേഷം ഇതാദ്യമായി ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 25% താഴ്ന്നു. കോവിഡ് അതിരൂക്ഷമായി ബാധിച്ച ഡല്‍ഹിയില്‍ വ്യാഴാഴ്ച 19,133 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 335 മരണവും സ്ഥിരീകരിച്ചു.
നാലു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡല്‍ഹിയില്‍...
തിരുവനന്തപുരം: മെയ്‌എട്ടു മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന...
ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്ന നിര്‍ണായക തീരുമാനവുമായി അമേരിക്ക. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു. വാക്‌സിന്‍ കമ്പനികളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് തീരുമാനം.
വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കോവിഡ് വാക്‌സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ...