ന്യൂഡല്‍ഹി: വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പുതിയ കോവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാവണമെന്നും...
വാഷിങ്ടന്‍: ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗം പിടിച്ചു നിര്‍ത്താന്‍ ഉടന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നു സാംക്രമികരോഗ വിദഗ്ധനും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗചി. ഇന്ത്യയില്‍ കോവിഡ് വ്യാപനം തടയുന്നതിനു രാജ്യം അടിയന്തരമായി അടച്ചിടുകയാണ് ഉടനടി ചെയ്യേണ്ടതെന്നും ഫൗചി പറഞ്ഞു.
കോവിഡ്...
തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിന് തീക്ഷ്ണതയും വ്യാപനശേഷിയും കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ 'ശ്വാസംമുട്ടുന്ന' രോഗികളുടെ എണ്ണവും ഏറുന്നു. ഇതോടെ, ഇതിന് പരിഹാരമുണ്ടാക്കാനുപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമവും, വിലയും കുത്തനെ കൂടി.
ഓക്‌സിജന്റെ അളവ് കുറയുന്നെന്ന തോന്നലാണ് മിക്കരോഗികള്‍ക്കുമുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മറ്റുസംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ കിട്ടാത്ത പ്രശ്‌നവും മരണവും സംബന്ധിച്ച...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,83,76,524 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3645 പേര്‍ കൂടി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ആകെ...
തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം സൂചിപ്പിച്ചത്.
സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ രണ്ടാഴ്ച...
ന്യൂഡല്‍ഹി: രാജ്യം കടുത്ത കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നു. കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കോവാക്‌സിന്‍ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തൊണി ഫൗചി പറഞ്ഞു.
'ദൈനംദിന...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണ്. അതില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയര്‍ന്നു. 3.6 ലക്ഷത്തിലേറെ പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 3,293 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞത്. ഇതോടെ ആകെ കോവിഡ് മരണം 2 ലക്ഷം പിന്നിട്ടു. 2.6 ലക്ഷത്തിലേറെ പേര്‍ക്ക് ഇന്നലെ രോഗമുക്തി...