ലോക്ക്ഡൗണിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

കൊച്ചി: കോവിഡ് ലോക്ക്ഡൗണിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 പേർക്ക് കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തിട്ടുണ്ട്. ഗുരതരമായ സാഹചര്യത്തെ തുടർന്നാണ് ലോക്ക്ഡൗണിൽ ജില്ലയിലെ നിയന്ത്രണങ്ങൾ പോലീസ് കർശനമാക്കുന്നത്.

ജില്ലാ അതിർത്തികൾ പോലീസ് ബാരിക്കേഡുകൾ വെച്ച് അടക്കുകയും കർശനമായ പരിശോധനകൾക്ക് ശേഷമാണ് ജില്ലയിലേക്ക് ആളുകൾക്ക് പ്രവേശനം അനുവദിച്ചരിക്കുന്നത്. നഗരത്തിനകത്തും പരിശോധനകൾ കൃത്യമായ പരിശോധന നടത്തുന്നുണ്ട്. അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കാൻ കൊച്ചി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പൊതുവേ ജില്ലയിലെ ജനങ്ങൾ ലോക്ക്ഡൗണിനോട് സഹകരിക്കുന്ന സാഹചര്യമാണ് ആദ്യ ദിനത്തിലെ കാഴ്ച. അവശ്യസാധനങ്ങൾക്കുള്ള കടകൾ മാത്രമാണ് തുറന്നിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular