Tag: china

ഇന്ത്യ ചൈന രണ്ടാമത് ചര്‍ച്ച പൂര്‍ത്തിയായി; നിയന്ത്രണരേഖയില്‍ നിന്ന് പിന്‍മാറണമെന്ന് ചൈനയോട് ഇന്ത്യ

ഡല്‍ഹി: രണ്ടാമത് ഇന്ത്യ- ചൈന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ച പൂര്‍ത്തിയായി. ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (LAC)യുടെ ചൈനീസ് ഭാഗത്തെ മോള്‍ഡോയിലെ ക്യാമ്പിലാണ് കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. നാളെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുന്നതിന് മുമ്പായിരുന്നു...

അതിര്‍ത്തിയില്‍ രണ്ടുലക്ഷത്തോളം സൈനികര്‍; ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ പരിശീലിച്ച സൈനികരും, പോര്‍വിമാനങ്ങളുടെ കാര്യത്തിലും മുന്‍തൂക്കം ഇന്ത്യയ്ക്ക്

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ സൈനികവിന്യാസത്തില്‍ ഇന്ത്യയ്ക്കാണു മുന്‍തൂക്കമെന്നു ഹാര്‍വഡ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. ചൈന ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍, അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥിരമായി ഒരുക്കിയിരിക്കുന്ന സൈനിക സാന്നിധ്യം ഉപയോഗിച്ച് അവരെ തുരത്താന്‍ കഴിയുമെന്ന് ഹാര്‍വഡ് സര്‍വകലാശാല കെന്നഡി സ്‌കൂളിലെ ഫ്രാങ്ക് ഒഡോണല്‍ നടത്തിയ വിശകലനത്തില്‍ പറയുന്നു. എന്നാല്‍...

റഷ്യ അഭ്യര്‍ഥിച്ചു; റഷ്യ, ഇന്ത്യ, ചൈന രാജ്യങ്ങളുടെ ത്രികക്ഷി യോഗത്തില്‍ ഇന്ത്യ പങ്കെടുക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടെ റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ ത്രികക്ഷി യോഗത്തില്‍ (ആര്‍ഐസി) വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പങ്കെടുക്കും. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ചേരാന്‍ ഇന്ത്യ ആദ്യം വിമുഖത കാണിച്ചു. സമ്മേളനത്തിന്റെ...

യുദ്ധവിമാനങ്ങളുടെയും അന്തര്‍വാഹിനികളുടെയും ടാങ്കുകളുടെയും യന്ത്രഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടന്‍ ഇന്ത്യയില്‍ എത്തിയ്ക്കാന്‍ നീക്കം

ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങളുടെയും അന്തര്‍വാഹിനികളുടെയും ടാങ്കുകളുടെയും യന്ത്രഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടന്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് റഷ്യയോട് ആവശ്യപ്പെടും. യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ഘടകങ്ങള്‍ കടല്‍മാര്‍ഗം എത്തിക്കുന്നതിന് പകരം വ്യോമമാര്‍ഗം അതിവേഗം ഇന്ത്യയില്‍ എത്തിക്കാനാണ് നീക്കമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യ...

കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടെന്ന് ഒടുവില്‍ ചൈനയുടെ വെളിപ്പെടുത്തല്‍

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തിൽ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ഇന്ത്യ – ചൈന അതിർത്തിയിൽ കഴിഞ്ഞ ആഴ്ച നടത്തിയ സൈനികതല ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച, ലഫ്....

ചൈനയ്ക്ക്‌ കനത്ത ആള്‍നാശം വരുത്തിയ തിരിച്ചടിക്കു നേതൃത്വം നല്‍കിയത് 16 ബിഹാര്‍ റെജിമെന്റിലെ സൈനികരും ‘ഘാതക് പ്ലറ്റൂണും’; തോക്കുകള്‍ ഉപയോഗിക്കാതെയുള്ള ആക്രമണം

ഡല്‍ഹി: ജൂണ്‍ 15-ന് ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികര്‍ ആണി തറച്ച പലകകള്‍ കൊണ്ടും ഇരുമ്പുദണ്ഡുകള്‍ കൊണ്ടും നടത്തിയ ആക്രമണത്തില്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനീസ് ഭാഗത്ത് കനത്ത ആള്‍നാശം വരുത്തിയ തിരിച്ചടിക്കു നേതൃത്വം...

ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സേനാ തലവന്‍മാരുടെ ചര്‍ച്ച വീണ്ടും

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ലഫ്. ജനറല്‍ ജനറല്‍ തലത്തിലുള്ള യോഗം ആരംഭിച്ചു. അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോയിലെ മീറ്റിങ് പോയിന്റിലാണു യോഗം. ലേ ആസ്ഥാനമായുള്ള കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതു...

പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരുതലോടെ വേണം, വാക്കുകള്‍ ചൈനയ്ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഉതകുന്നതാവരുത്..

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരുതലോടെ വേണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ശത്രുവിന് സ്വന്തം നിലപാടിനെ സാധൂകരിക്കാന്‍ അവസരം നല്‍കുന്നതാവരുത്. മോദി അവസരത്തിനൊത്ത് ഉയരണം. ഉറച്ച തീരുമാനങ്ങളും മികച്ച നയതന്ത്രവുമാണു വേണ്ടത്. തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നത് ഇതിന് പകരമാവില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു....
Advertismentspot_img

Most Popular

G-8R01BE49R7