ഡല്‍ഹി: ജൂണ്‍ 15-ന് ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികര്‍ ആണി തറച്ച പലകകള്‍ കൊണ്ടും ഇരുമ്പുദണ്ഡുകള്‍ കൊണ്ടും നടത്തിയ ആക്രമണത്തില്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനീസ് ഭാഗത്ത് കനത്ത ആള്‍നാശം വരുത്തിയ തിരിച്ചടിക്കു നേതൃത്വം നല്‍കിയത് 16 ബിഹാര്‍ റെജിമെന്റിലെ സൈനികരും ‘ഘാതക് പ്ലറ്റൂണും’. തോക്കുകള്‍ ഉപയോഗിക്കാതെ കായികമായാണ് ഇവര്‍ ചൈനീസ് ഭാഗത്ത് നാശം വിതച്ചത്. ബിഹാര്‍ റെജിമെന്റിലെയും പഞ്ചാബ് റെജിമെന്റിലെയും ഘാതക് പ്ലറ്റൂണുകളും രംഗത്തെത്തിയിരുന്നു. രാത്രി ഏഴു മണിമുതല്‍ പുലര്‍ച്ചെ വരെ മൂന്നു തവണയാണ് ഇരുവിഭാഗങ്ങളിലെയും സൈനികര്‍ ഏറ്റുമുട്ടിയത്.
അത്യാധുനിക യുദ്ധരീതികളില്‍ കേട്ടുകേള്‍വിയില്ലാത്ത യുദ്ധതന്ത്രങ്ങളാണ് ഇരുകൂട്ടരും നടത്തിയതെന്നാണു റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഭാഗത്ത് ഇന്ത്യന്‍ സൈനികര്‍ ഭീതിയഴിച്ചുവിടുകയായിരുന്നു. നിരവധി ചൈനീസ് സൈനികര്‍ക്കു ജീവഹാനിയുണ്ടായി. തങ്ങളുടെ കമാന്‍ഡിങ് ഓഫിസര്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചതോടെ കനത്ത തരിച്ചടിയാണ് ഇന്ത്യന്‍ സൈനികര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അറുപതോളം ഇന്ത്യന്‍ സൈനികരാണ് മണിക്കൂറുകള്‍ നീണ്ട തിരിച്ചടിക്കു നേതൃത്വം നല്‍കിയത്.
ബിഹാര്‍ റെജിമെന്റും ഘാതക് പ്ലറ്റൂണും
FOLLOW US: pathram online