Tag: china issue

ചൈന കടന്നുകയറിയെന്ന് രാഹുല്‍ ഗാന്ധി; വീഡിയോ പുറത്തുവിട്ടു

അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി. അതിർത്തിയിൽ ചൈന കടന്നു കയറിയെന്ന് ലഡാക്കിലെ ജനങ്ങൾ പറയുന്ന വിഡിയോ പങ്കു വെച്ചാണ് രാഹുലിന്റെ വിമർശനം. പ്രധാനമന്ത്രിയാണോ ജനങ്ങളാണോ കള്ളം പറയുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു. ഭൂമി പിടിച്ചെടുക്കലുകളുടെ കാലം കഴിഞ്ഞെന്ന് ചൈനയോട്...

ഇന്ത്യ- ചൈന സംഘര്‍ഷം; ഇന്ത്യയ്ക്ക് പിന്തുണ സൂചിപ്പിച്ച് ജപ്പാന്‍

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന സൂചനയുമായി ജപ്പാന്‍. നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാന്‍ എതിര്‍ക്കുന്നതായി ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുക്കി പറഞ്ഞു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ലുമായി വെള്ളിയാഴ്ച സംഭാഷണത്തെ തുടര്‍ന്നാണ് സതോഷിയുടെ പ്രസ്താവന. ഇന്തോ-പസഫിക് സഹകരണത്തെ...

ആരോ ഒരാള്‍ കള്ളം പറയുന്നു എന്നത് ഉറപ്പാണ്: മോദിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലഡാക്കിലുള്ളവര്‍ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല. ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച. എന്നാണ്...

ചൈന സേന സന്നാഹം ശക്തമാക്കി; രാജ്നാഥ് സിങ് ലഡാക്കിലേക്ക്

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ച ലഡാക്കിലേക്കു പോകും. അതിർത്തിയിലെ സ്ഥിതിഗതികൾ പരിശോധിക്കാനാണ് അദ്ദേഹം ലഡാക്കിലെത്തുന്നത്. ഗൽവാൻ ഏറ്റുമുട്ടലിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സേനാംഗങ്ങളെയും സന്ദർശിക്കും. ഉന്നത സൈനിക വൃത്തങ്ങളുമായി ചർച്ച നടത്തും. അതിനിടെ കിഴക്കൻ ലഡാക്കിനു പുറമേ അരുണാചൽ അതിർത്തിക്കു സമീപവും ചൈന...

ചൈനീസ് പണം ഉപയോഗിച്ച് രാജ്യത്തെ മെച്ചപ്പെടുത്തേണ്ട കാര്യം ഇന്ത്യയ്ക്കില്ല

ചണ്ഡിഗഢ്• ലഡാക്കിലെ ചൈനീസ് സംഘർഷത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കോവി‍ഡ്–19 മഹാമാഹിയെ നേരിടാനായി രൂപീകരിച്ച പിഎം കെയേർസ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികൾ നടത്തിയ സംഭാവനകൾ തിരികെ നൽകാൻ കേന്ദ്രം തയാറാകണമെന്നും ക്യാപ്റ്റൻ അമരീന്ദർ സിങ് ആവശ്യപ്പെട്ടു. ചൈനയ്ക്കെതിരെ നമ്മൾ...

പ്രകോപിപ്പിച്ചാല്‍ ശക്തമായ തിരിച്ചടി; ഗാല്‍വാനില്‍ ആറ് ടി-90 ടാങ്കുകള്‍ വിന്യസിച്ചു

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പും ഇന്ത്യന്‍ സൈന്യം നടത്തുന്നു. ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി-90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു. ഒപ്പം മേഖലയില്‍ ടാങ്ക് വേധ മിസൈല്‍ പ്രതിരോധ...

നിരോധനം എപ്പോള്‍ മുതല്‍, എങ്ങനെ നടപ്പാക്കും…? വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍…

രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ചൈനീസ് കമ്പനികള്‍ തയാറാക്കിയ 59 മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചെങ്കിലും ഇത് നടപ്പിലാക്കുന്നത് എങ്ങിനെയെന്ന് വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ലഭ്യമായ മൊബൈല്‍ ആപ്പുകള്‍ക്കാണ് നിലവില്‍ നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ് പ്ലേ സ്‌റ്റോര്‍. ആപ് സ്‌റ്റോറിലെ...

ടിക് ടോക്, ഹലോ, ഷെയര്‍ ഇറ്റ്, എക്‌സെന്‍ഡര്‍, യുസി ബ്രൗസര്‍ തുടങ്ങിയ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനര്‍, എക്‌സെന്‍ഡര്‍, ഡിയു റെക്കോര്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. നിരോധിക്കപ്പെട്ട 59 ചൈനീസ്...
Advertismentspot_img

Most Popular

G-8R01BE49R7