ഇന്ത്യ- ചൈന സംഘര്‍ഷം; ഇന്ത്യയ്ക്ക് പിന്തുണ സൂചിപ്പിച്ച് ജപ്പാന്‍

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന സൂചനയുമായി ജപ്പാന്‍. നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാന്‍ എതിര്‍ക്കുന്നതായി ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുക്കി പറഞ്ഞു.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ലുമായി വെള്ളിയാഴ്ച സംഭാഷണത്തെ തുടര്‍ന്നാണ് സതോഷിയുടെ പ്രസ്താവന. ഇന്തോ-പസഫിക് സഹകരണത്തെ കുറിച്ച് കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.

എഫ്എസ് ശൃംഗ്ലയുമായി നല്ലൊരു സംഭാഷണം നടത്തിയെന്ന് ട്വീറ്റ് ചെയ്ത സതോഷി, ജപ്പാന്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ ഒരു സമാധാന പ്രമേയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികളെ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാന്‍ എതിര്‍ക്കുവെന്നും കൂട്ടിച്ചേര്‍ത്തു.

ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ചുകൊണ്ട് ജൂണ്‍ 19ന് സതോഷി ട്വീറ്റ് ചെയ്തിരുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7