വടകര: കോഴിക്കോട് വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാള്‍ കാരവന്റെ വാതില്‍ പടിയിലും മറ്റൊരാള്‍ വാഹനത്തിനുള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
മരിച്ചത് മലപ്പുറം സ്വദേശി മനോജും കാസര്‍ഗോഡ് സ്വദേശി ജോയലുമാണെന്ന് തിരിച്ചറിഞ്ഞു. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ജോയലും...
ഇന്ത്യൻ സിനിമയിലെ അതികായൻ, ഇന്ത്യൻ സിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ വിഖ്യാത സംവിധായകൻ, രാജ്യം ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച സിനിമ പ്രവർത്തകൻ ശ്യാം ബെനെഗൽ (90) അന്തരിച്ചു. തന്റെ 90-ാം പിറന്നാൾ ആഘോഷിച്ച് ഒൻപതു ദിവസങ്ങൾക്കിപ്പുറമാണ് വിട...
യുഎസിൽ ഇനി ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമെ ഉണ്ടാവുകയുള്ളുവെന്നും ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിനിക്‌സിൽ നടന്ന ചടങ്ങിൽ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാത്രമല്ല സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെൻഡർ മാത്രമെന്നത് അമേരിക്കൻ ഗവൺമെന്റിന്റെ ഔദ്യോഗിക...
തിരുവനന്തപുരം: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപിയുടെ പ്രവർത്തനങ്ങളിൽ നേരത്തെതന്നെ പോരായ്മയുണ്ടായിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം പാർട്ടി നടത്തി. എന്നാൽ അതിനു ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും...
ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 2010ലെ നിയമത്തിലാണ് സർക്കാർ ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. ഇതോടെ 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കായിരിക്കും.
വിദ്യാർഥികൾ...
ന്യൂഡൽഹി: 10 വർഷത്തിനിടെ ഒന്നിലേറെ പുരുഷന്മാരെ വിവാഹം കഴിക്കുകയും അവരിൽ നിന്ന് ഒത്തുതീർപ്പിന്റെ ഭാഗമായി ഒന്നേകാൽ കോടി തട്ടിയെടുക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. കൊള്ളക്കാരി വധു എന്നു പോലീസ് വിശേഷിപ്പിക്കുന്ന ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് അറസ്റ്റിലായത്. 2013-ലാണ് ഇവർ ആഗ്രയിൽ നിന്നുള്ള വ്യവസായിയെ...
റായ്പുർ: മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന് തുല്യമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് ബിന്ദു ദത്ത ഗുരുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മൃതദേഹത്തെ ബലാത്സംഗം ചെയ്യുന്നത് ഏറ്റവും ഭയാനകമായ ഒരു പ്രവൃത്തിയാണെങ്കിലും, ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങൾ അനുസരിച്ച്...