Category: BREAKING NEWS

ബാങ്ക് കൊള്ളക്കാരും മയക്കുമരുന്ന് ഇടപാടുകാരുമടക്കം 37 പേരുടെ വധശിഷ റദ്ദാക്കി; 1500 പേര്‍ക്ക് ശിക്ഷയില്‍ ഇളവ്; ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനക്കേസ് പ്രതിക്ക് ഇളവില്ല; ട്രംപ് വരുംമുമ്പേ നിര്‍ണായക നീക്കവുമായി ബൈഡന്‍

  വാഷിങ്ടന്‍: യുഎസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ നിര്‍ണായക തീരുമാനം. 1500 പേര്‍ക്ക് ജയില്‍ശിക്ഷ ഇളവുചെയ്ത്...

‘തിയേറ്ററിൽ പോപ്‌കോണിനകത്ത് പഞ്ചസാര കടത്തിയതിന് യുവാവ് അറസ്റ്റിൽ’, പോപ്കോണിനു ജിഎസ്ടി ഏർപ്പെടുത്തിയ കേന്ദ്രത്തിനു ട്രോളുകളുടെ പെരുമഴ, ഉപ്പും മസാലയും ചേർത്ത പാക്കുചെയ്യാത്ത പോപ്‌കോണിന് 5%, മുൻകൂട്ടി പാക്കുചെയ്തതിന് 12%, കാരാമൽ പോപ്കോണിന് 18%

ന്യൂഡൽഹി: വന്നു... വന്നു... പോപ്‌കോണിനും ജിഎസ്ടി. സിനിമയ്ക്ക് പോയാൽ പോപ്‌കോൺ വാങ്ങുന്നവരാണ് അധികമാളുകളും, എന്നാൽ അതിനും നികുതി ചുമത്തിയിരിക്കുകയാണ് കേന്ദ്രം. മൂന്ന് തരത്തിലുള്ള നികുതിയാണ് പോപ്‌കോണിന് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച പരാമർശം. ഉപ്പും...

ഭർതൃവീട്ടിൽ സ്വന്തം വീട്ടുകാരേയും കൂട്ടുകാരിയേയും താമസിപ്പിക്കണമെന്ന ആവശ്യവുമായി യുവതി, പറ്റില്ലെന്ന് ഭർത്താവ്, ഭാര്യയ്ക്ക് കുട്ടികൾ വേണ്ടെന്നാണെന്നും യുവാവ് കോടതിയിൽ, ഭാര്യയുടെ നിർബന്ധം ക്രൂരതയുടെ പരിധിയിൽ വരില്ലെന്നു കുടുംബക്കോടതി, വരുമെന്ന് ഹൈക്കോടതി, യുവാവിനു വിവാഹമോചനം...

കൊൽക്കത്ത: ഭർതൃവീട്ടിൽ സ്വന്തം കുടുംബത്തേയും കൂട്ടുകാരിയേയും താമസിപ്പിക്കണമെന്ന ഭാര്യയുടെ നിർബന്ധം ക്രൂരതയുടെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി. കുടുംബജീവിതത്തിൽ ഭാര്യയ്ക്ക് ഭർത്താവിനോട് താത്പര്യമില്ലാത്തതും കൂടുതൽ സമയം ഭാര്യ കൂട്ടുകാരിയുടെ കൂടെ ചെലവഴിക്കുന്നതും ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടിയ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ച് ഉത്തരവായി....

പ്ലാറ്റിനം അയിരിന്റെ മറവില്‍ ഗള്‍ഫില്‍നിന്ന് കടത്തുന്നത് ടണ്‍ കണക്കിന് സ്വര്‍ണം; മോദി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ വിനയായി; നിസഹായരായി ഉദ്യോഗസ്ഥര്‍; സര്‍ക്കാര്‍ രേഖകള്‍ പുറത്ത്; വിവരങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ യുഎഇയുമായി തിടുക്കത്തില്‍ ഒപ്പിട്ട കരാറിന്റെ മറവില്‍ കടത്തുന്നത് കോടികളുടെ സ്വര്‍ണം. പ്ലാറ്റിനം അയിരുകളുടെ ഇറക്കുമതിയുടെ മറവിലാണ് നികുതിവെട്ടിച്ചുള്ള സ്വര്‍ണക്കടത്ത്. 1700 കോടിയോളം നികുതിവെട്ടിച്ച് 24,000 കോടിയുടെ പ്ലാറ്റിനം അയിരുകള്‍ ഇറക്കുമതി ചെയ്‌തെന്നും ഇതിലേറെയും സ്വര്‍ണക്കടത്ത് ആയിരുന്നെന്നും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണത്തില്‍...

തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അതിഥി മന്ദിരം തുറന്നു; പേവാര്‍ഡിലെ കഴുത്തറപ്പന്‍ ഫീസില്ല; കിടിലന്‍ മുറികള്‍ 500 രൂപമുതല്‍; രോഗികള്‍ക്ക് ആശ്വാസം

  മുളങ്കുന്നത്തുകാവ്: ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലെ അതിഥി മന്ദിരം തുറന്നു. ആശുപത്രിയിലെത്തുന്ന സാധാരണക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലാണു കെട്ടിടം തുറക്കുന്നത്. ആവശ്യത്തിനു ജീവനക്കാരെയും നിയമിച്ചു. ഔദ്യോഗിക ജോലികള്‍ക്കായി കോളജിലോ...

നിര്‍ത്തിയിട്ട കാരവനിനുള്ളില്‍ രണ്ടുപേരുടെ മൃതദേഹം, ഒരാളുടെ മൃതദേഹം കിടന്നത് പടിയിലും മറ്റൊരാളുടേത് വാഹനത്തിനുള്ളിലുമായി, മരിച്ചത് മലപ്പുറം, കാസര്‍ഗോഡ് സ്വദേശികള്‍

വടകര: കോഴിക്കോട് വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാള്‍ കാരവന്റെ വാതില്‍ പടിയിലും മറ്റൊരാള്‍ വാഹനത്തിനുള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മരിച്ചത് മലപ്പുറം സ്വദേശി മനോജും കാസര്‍ഗോഡ് സ്വദേശി ജോയലുമാണെന്ന് തിരിച്ചറിഞ്ഞു. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ജോയലും...

ഇന്ത്യൻ സിനിമയിലെ അതികായൻ ശ്യാം ബെനെ​ഗൽ വിടവാങ്ങി, യാത്രയായത് ഇന്ത്യൻ സിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ വിഖ്യാത സംവിധായകൻ

ഇന്ത്യൻ സിനിമയിലെ അതികായൻ, ഇന്ത്യൻ സിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ വിഖ്യാത സംവിധായകൻ, രാജ്യം ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച സിനിമ പ്രവർത്തകൻ ശ്യാം ബെനെ​ഗൽ (90) അന്തരിച്ചു. തന്റെ 90-ാം പിറന്നാൾ ആഘോഷിച്ച് ഒൻപതു ദിവസങ്ങൾക്കിപ്പുറമാണ് വിട...

യുഎസിൽ ഇനി ആണും പെണ്ണും മാത്രം മതി, ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കും, കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പിടും, ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും- ട്രംപ്

യുഎസിൽ ഇനി ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമെ ഉണ്ടാവുകയുള്ളുവെന്നും ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിനിക്‌സിൽ നടന്ന ചടങ്ങിൽ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെൻഡർ മാത്രമെന്നത് അമേരിക്കൻ ഗവൺമെന്റിന്റെ ഔദ്യോഗിക...

Most Popular

G-8R01BE49R7