നിര്‍ത്തിയിട്ട കാരവനിനുള്ളില്‍ രണ്ടുപേരുടെ മൃതദേഹം, ഒരാളുടെ മൃതദേഹം കിടന്നത് പടിയിലും മറ്റൊരാളുടേത് വാഹനത്തിനുള്ളിലുമായി, മരിച്ചത് മലപ്പുറം, കാസര്‍ഗോഡ് സ്വദേശികള്‍

വടകര: കോഴിക്കോട് വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാള്‍ കാരവന്റെ വാതില്‍ പടിയിലും മറ്റൊരാള്‍ വാഹനത്തിനുള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

മരിച്ചത് മലപ്പുറം സ്വദേശി മനോജും കാസര്‍ഗോഡ് സ്വദേശി ജോയലുമാണെന്ന് തിരിച്ചറിഞ്ഞു. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ജോയലും ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ്. വടകര പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

തലശേരിയിൽ വിവാഹത്തിനു ആളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. രണ്ടു ദിവസമായി റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികൾക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ വാഹനം ഇവിടെ ഒതുക്കിയ ശേഷമാകാം മരണം സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്.

 

എന്നാല്‍ വാഹനം ഏറെസമയമായി റോഡില്‍ നിര്‍ത്തിയിട്ടിരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
യുഎസിൽ ഇനി ആണും പെണ്ണും മാത്രം മതി, ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കും, കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പിടും, ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും- ട്രംപ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7