ഇനി നന്നായി പഠിച്ച് പരീക്ഷയെഴുതി അടുത്ത ക്ലാസിലേക്ക് പോയാൽ മതി..!!! നിയമത്തിൽ ഭേദ​ഗതി വരുത്തി കേന്ദ്ര സർക്കാർ‍, 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പരീക്ഷ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക്….

ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 2010ലെ നിയമത്തിലാണ് സർക്കാർ ഭേദ​ഗതി കൊണ്ടു വന്നിരിക്കുന്നത്. ഇതോടെ 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കായിരിക്കും.

വിദ്യാർഥികൾ 5, 8 ക്ലാസുകളിലെ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ടു മാസത്തിനു ശേഷം ഒരു അവസരം കൂടി നൽകും. അതിലും പരാജയപ്പെട്ടാൽ വിദ്യാർഥിക്ക് അതേ ക്ലാസിൽ തന്നെ തുടരേണ്ടി വരും.

നിലവിലെ നോ- ഡിറ്റൻഷൻ നയം അനുസരിച്ച് 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു വിദ്യാർഥിയെയും പരാജയപ്പെടുത്താനോ സ്കൂളിൽ നിന്ന് പുറത്താക്കാനോ പാടില്ല. എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ച് വിടണം.

ഒരു ദിവസം 2,74,000 യാത്രക്കാർ എത്തും…!! കസ്റ്റംസ് ക്ലിയറൻസ് സമയം വെട്ടിക്കുറയ്ക്കാൻ പുതിയ ആപ്പ്…!! പുതിയ പരിശോധനാ ഉപകരണങ്ങളും കൂടുതൽ ഉദ്യോഗസ്ഥരും…; ദുബായ് എയർപോർട്ടിൽ പുതിയ സംവിധാനങ്ങൾ….

ഈ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരളം നേരത്തെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതു വിദ്യാർഥികളുടെ സമ്മർദം വർധിപ്പിക്കുമെന്നും നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വിദ്യാർഥികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നുമാണ് കേരളത്തിന്റെ നിലപാട്.

ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ ബംഗ്ലാദേശിൻ്റെ പുതിയ തന്ത്രം…!! ഇന്ത്യ വിട്ടുകൊടുക്കേണ്ടി വരും… ഹസീനയ്ക്ക് നേരിടാനുള്ളത് 179 കൊലക്കേസ് ഉൾപ്പെടെ 200 കേസുകൾ…!!! വധശിക്ഷ വരെ ലഭിച്ചേക്കാം… നയതന്ത്ര തലത്തിലുള്ള വിട്ടയയ്ക്കൽ അപേക്ഷ തള്ളാനാവില്ല…!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7