തിരുവനന്തപുരം: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപിയുടെ പ്രവർത്തനങ്ങളിൽ നേരത്തെതന്നെ പോരായ്മയുണ്ടായിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം പാർട്ടി നടത്തി. എന്നാൽ അതിനു ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങളുണ്ടാക്കി. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയിൽ നിന്നു മാറ്റിയതെന്നും എംവി ഗോവിന്ദൻ ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിലുള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു.
തെറ്റു തിരുത്തൽ രേഖ തിരുവനന്തപുരം ജില്ലയിൽ നടപ്പിലായില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. തെറ്റു തിരുത്തൽ രേഖ നടപ്പിലായിരുന്നെങ്കിൽ മധു മുല്ലശേരിമാർ ഉണ്ടാകുമായിരുന്നില്ല. മധു മുല്ലശേരി നേതാക്കളെ ടൂർ കൊണ്ടുപോയിരുന്നത് രണ്ടു തരത്തിലാണ്. മദ്യപിക്കുന്ന നേതാക്കൾക്ക് ഒരുടൂർ. മദ്യപിക്കാത്ത നേതാക്കൾക്ക് വേറെ ടൂർ.
കൂടാതെ പുതിയ ജില്ലാ സെക്രട്ടറിയെ കാണാൻ മധു എത്തിയത് പണപ്പെട്ടിയുമായാണ്. പണപ്പെട്ടിയിൽ മണക്കുന്ന സ്പ്രേയും വിലപിടിപ്പുള്ള തുണിത്തരങ്ങളുമുണ്ടായിരുന്നു. മധു ലോഡ്ജ് നടത്തുന്നതും നല്ല രീതിയിൽ അല്ല. ഇതൊക്കെ പാർട്ടി നേതൃത്വം അറിയാത്തത് ഗൗരവതരമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരിയെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയിരുന്നു. അതിനു ശേഷമാണ് മധു മുല്ലശേരി പിന്നീട് ബിജെപിയിൽ അംഗത്വമെടുത്തത്.
സമ്മേളനത്തിൽ വി ജോയി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എംഎൽഎമാരായ ജി സ്റ്റീഫൻ, വികെ പ്രശാന്ത്, ഒഎസ് അംബിക, മേയർ ആര്യ രാജേന്ദ്രൻ, ആർപി ശിവജി, ഷീജ സുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ എത്തിയ മറ്റുള്ളവർ.
മാട്രിമോണിയൽ വഴി വിവാഹമോചിതരെയോ, ഭാര്യ മരിച്ചവരേയോ കണ്ടെത്തി വിവാഹം കഴിക്കും, പിന്നീട് പണം തട്ടി മുങ്ങും, ആരെങ്കിലും പരാതികൊടുക്കാൻ തുനിഞ്ഞാൽ ഗാർഹിക പീഡനത്തിനു അകത്താക്കും, 10 വർഷത്തിനിടെ ‘കൊള്ളക്കാരി വധു’ വിവാഹം കഴിച്ചത് ഒന്നിലേറെപ്പേരെ, വിവിധ വിവാഹത്തിൽ നിന്ന് ഒത്തുതീർപ്പെന്ന പേരിൽ തട്ടിയെടുത്തത് ഒന്നേകാൽ കോടി രൂപ, യുവതി അറസ്റ്റിൽ