ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കല്‍ തനിക്ക് രാജ്യസഭാ എംപിയായി സേവനമനുഷ്ടിച്ചതിന് ലഭിച്ച ശമ്പളവും അലവന്‍സും പൂര്‍ണ്ണമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ആറു വര്‍ഷത്തിനിടെ ലഭിച്ച 90 ലക്ഷത്തോളം രൂപയാണ് സച്ചിന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക. സച്ചിന്റെ തീരുമാനത്തിന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും...
ഹൈദരാബാദ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരത്തെ ടീമിലെത്തിച്ച് സണ്‍റൈസേഴ്സ്. ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാനായ അലക്സ് ഹെയ്ല്‍സാണ് സണ്‍റൈസേഴ്സിനായി കളത്തിലിറങ്ങുക.
2015 ലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു ഹെയ്ല്‍സ്. ഇംഗ്ലണ്ടിനുവേണ്ടി ടി-20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏകതാരമാണ് ഹെയ്ല്‍സ്. ഐ.സി.സി...
കൊല്‍ക്കത്ത: ചാമ്പ്യന്മാരായ മിസോറത്തെ ഏകപക്ഷീയമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് കേരളം സന്തോഷ്ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. മോഹന്‍ ബഗാന്റെ മൈതാനത്ത് പകരക്കാരനായി വന്ന അഫ്ദാലിന്റെ ഗോളില്‍ ആറു വര്‍ഷത്തിന് ശേഷം കേരളം കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
രണ്ടാം...
സന്തോഷ് ട്രോഫി കേരളം ഇന്ന് സെമിയില്‍ ഗ്രൂപ്പില്‍ ബിയിലെ രണ്ടാംസ്ഥാനക്കാരായ മിസോറാമിനെ നേരിടും. ഫൈനല്‍ ലക്ഷ്യമാക്കി ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് കളത്തിലിറങ്ങുന്നത്.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകയോട് തോറ്റതു കൊണ്ടാണ് മിസോറാം രണ്ടാം സ്ഥാനത്തായത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്...
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തിലാണ് രാജി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷമായിരിക്കും സ്ഥാനമൊഴിയുക. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരാവാദിത്വം ഏറ്റെടുത്താണ് ലേമാന്റെ രാജി പ്രഖ്യാപനം
തന്റെ താരങ്ങള്‍ മത്സരം വിജയിക്കാനായി പന്തില്‍...
സിഡ്നി: പന്ത് ചുരുണ്ടല്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് സ്മിത്ത് നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തില്‍ പെരുമാറിയതില്‍ പശ്ചാത്തപമുണ്ട്. പന്ത് ചുരണ്ടിയ സംഭവം തന്നെ ജീവിത കാലം തന്നെ വേട്ടയാടുമെന്നും സ്മിത്ത് പറഞ്ഞു.വാര്‍ത്താ...
ഹൈദരാബാദ്: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിലക്ക് നേരിട്ട ഹൈദരാബാദ് സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഹൈദരാബാദിനെ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ നയിക്കും. ഇന്നലെയായിരുന്നു വാര്‍ണര്‍ ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചത്.
ഇതിനു പിന്നാലെ താരത്തിനു ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ...