ഹൈദരാബാദ്: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിലക്ക് നേരിട്ട ഹൈദരാബാദ് സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഹൈദരാബാദിനെ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ നയിക്കും. ഇന്നലെയായിരുന്നു വാര്‍ണര്‍ ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചത്.
ഇതിനു പിന്നാലെ താരത്തിനു ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിലക്കേര്‍പ്പെടുചത്തിയ താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ കളിക്കാനാകില്ലെന്നും ഐ.പി.എല്‍ സമിതിയും വ്യക്തമാക്കിയിരുന്നു.
ടീം സി.ഇ.ഒ കെ ഷണ്‍മുഖം ആണ് വില്യംസണെ നായകനായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ടീം തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വില്യംസണും അറിയിച്ചു.
‘ആവേശം ഉണര്‍ത്തുന്ന തീരുമാനമാണത്. പ്രതിഭാധനരായ നിരവധി താരങ്ങളാണ് ടീമിലുള്ളത്. ടീമിനെ മുന്നോട്ട് നയിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്’ വില്യംസണ്‍ പറഞ്ഞു. ഇതോടെ ഈ സീസണില്‍ ടീമിനെ നയിക്കുന്ന ഏക വിദേശ താരമെന്ന ബഹുമതിയും വില്യംസണു സ്വന്തമായി.
ശിഖര്‍ ധവാന്റെയും ഭൂവനേശ്വര്‍ കുമാറിന്റെയും പേരുകള്‍ നായകസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും വില്യംസണെ ടീം തെരഞ്ഞെടുക്കുകയായിരുന്നു.