വ്യാജ ബിരുദം, രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്റെ സര്‍ക്കാര്‍ ജോലി തെറിച്ചു

തിരുവനന്തപുരം: കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്നു പുറത്താക്കി. സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് രോഹന്‍ പ്രേമിനെ പുറത്താക്കിയത്. അഡ്വക്കറ്റ് ജനറല്‍ ഓഫീസില്‍ (ഏജീസ് ഓഫിസ്) ഓഡിറ്റര്‍ തസ്തികയിലേറ്റിരുന്നു രോഹന്റെ നിയമനം.

ഏജീസ് ഓഫിസിന്റെ പരാതിയില്‍ രോഹനെതിരെ വ്യാജരേഖയുണ്ടാക്കിയതിനും വിശ്വാസ വഞ്ചനക്കും കേസെടുത്തു. ജാമ്യമില്ല വകുപ്പിലാണ് കണ്ടോണ്‍മെന്റ് പൊലി കേസെടുത്തിരിക്കുന്നത്. ജോലിക്കായി സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഉത്തര്‍ പ്രദേശിലെ താന്‍സിയില്‍ നിന്നാണ് ഇയാള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7