കൊല്ലം: റേഡിയോജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതികളില്‍ ഒരാളായ സാത്താന്‍ അപ്പുണ്ണി എന്ന കായംകുളം അപ്പുണ്ണി (അപ്പു-32) ഒളിവില്‍ കഴിഞ്ഞത് ചെന്നൈയിലും ആലപ്പുഴയിലുള്ള കാമുകിയുടെ വീട്ടില്‍. ഒടുവില്‍ പൊലീസിന്റെ വലയിലായത് ചിക്കന്‍ പോക്സ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴെന്ന് സൂചന. കൊലപാതകം നടത്തി അപ്പുണ്ണിയും...
കൊച്ചി: ശ്രീജിത്തിനെ ആളുമാറി തന്നെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ പൊലീസ് പിടിച്ചത്. വാസുദേവന്റെ സഹോദരന്‍ ഗണേശനാണ് തെറ്റായ വിവരം നല്‍കിയത്. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലപരിചയം ഉണ്ടായിരുന്നില്ല. ആക്രമണം നടക്കുമ്പോള്‍ ശ്രീജിത്ത് സ്വന്തം വീട്ടിലായിരുന്നെന്ന് സഹോദരനും മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം ശ്രീജിത്തിന്റെ...
തൃശൂര്‍: സഹപാഠികളുടെ വധഭീഷണിയില്‍ മനംനൊന്ത് സി.എ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തൃശൂര്‍ പ്രൊഫിന്‍സ് കോളജിലെ സി.എ. വിദ്യാര്‍ഥിനി പി.ബി.അനഘയാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
അനഘയെ കഴിഞ്ഞ ദിവസമാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി...
കൊച്ചി : പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതിനു പ്രത്യേക മെഡിക്കല്‍ ബോഡ് രൂപീകരിച്ചു. അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് രൂപീകരിച്ചിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ചു പ്രത്യേകാന്വേഷണ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു കത്തു നല്‍കിയതിനെത്തുടര്‍ന്നാണിത്. ശ്രീജിത്തിന്റെ...
കൊച്ചി: മാര്‍ത്തോമ്മാസഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് (74) കാലം ചെയ്തു. പുലര്‍ച്ചെ 4.40 നാണ് കാലം ചെയ്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം. റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധ്യക്ഷനാണ് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്. മികച്ച വാഗ്മിയായ മാര്‍ അത്തനാസിയോസ് 2015 ഒക്ടോബറിലാണ്...
തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയ ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ അഖിലേന്ത്യാ സര്‍വീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു സസ്‌പെന്‍ഷന്‍.
പുസ്തകത്തിലെ പാറ്റൂര്‍, ബാര്‍ക്കോഴ, ബന്ധുനിയമനക്കേസുകള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചട്ടലംഘനമാണെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ്...
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ ഉറവിടം ഉറവിടം കണ്ടെത്താല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡിജിപി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളും പ്രത്യേക സംഘം അന്വേഷിക്കും. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് അക്രമത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത കാര്യവും...
കോട്ടയം: പൂഞ്ഞാറില്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുമാരനല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. രാവിലെ കോട്ടയത്തുനിന്ന് അവധിആഘോഷത്തിന്റെ ഭാഗമായി പൂഞ്ഞാറിലെത്തിയതായിരുന്നു കുട്ടികള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. മീനച്ചിലാറ്റിലെ ഉറവക്കയം എന്ന ഭാഗത്താണ് അപകടമുണ്ടായത്....