Category: Kerala

ശ്രീജിത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കുന്നു: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് കേസ് ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക?

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കുന്നു. ശ്രീജിത്തിന്റെ മരണ കാരണം വ്യക്തമായി ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ വീണ്ടും വിശകലനം ചെയ്യാന്‍ മൃതദേഹം നേരില്‍ കണ്ടിട്ടില്ലാത്ത ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചതു നിയമപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ തെളിവു നിയമപ്രകാരം ഒരാളുടെ...

ഒരു സിനിമ കാണാന്‍ പോവാനാണ്… എന്റെ സങ്കടം ഞാനിങ്ങനെയെങ്കിലും മാറ്റണല്ലോ പ്ലീസ്! മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് വിളിക്കൂ.. തെറിവിളിക്കുന്നവരെ പരിഹസിച്ച് ദീപ നിശാന്ത്

തൃശൂര്‍: ഫോണിലും ഫേസ്ബുക്കിലും തെറിവിളി അഭിഷേകം നടത്തുന്നവര്‍ക്ക് മറുപടിയുമായി അധ്യാപിക ദീപ നിശാന്ത്. നിയമവ്യവസ്ഥയുള്ള നാടാണ് എന്ന സാമാന്യബോധം പോലുമില്ലാത്ത ശാഖോപജീവികളായ കുട്ടികളെയോര്‍ത്ത് സത്യത്തില്‍ സഹതാപമാണ് തോന്നുന്നത്. സ്വന്തം മുഖവും ഫോണ്‍ നമ്പറും വെച്ച് മെസേജയച്ചു കൂട്ടുകയാണ് പാവങ്ങള്‍ എന്നും ദീപാ നിശാന്ത് പറയുന്നു. വിവിധ...

‘ബാംഗ്ലൂര്‍ സംഘികളുടെ ഹൃദയഭൂമിയാണ്… ഹിന്ദു ചിഹ്നങ്ങളെ ഭയക്കുന്നവര്‍ക്കും അധിക്ഷേപിക്കുന്നവര്‍ക്കും അവിടെ ജീവിക്കാന്‍ അവകാശമില്ല’ രശ്മി നായര്‍ക്കെതിരെ ‘ഹെയ്റ്റ് കാമ്പെയ്‌നുമായി സംഘപരിവാര്‍

കോഴിക്കോട്: മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായര്‍ക്കെതിരെ ദേശീയ തലത്തില്‍ ഹെയ്റ്റ് കാമ്പെയ്‌നുമായി സംഘപരിവാര്‍. കഠ്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഊബര്‍, ഓല ടാക്സികളില്‍ ഹിന്ദുത്വ ചിഹ്നങ്ങളും ചിത്രങ്ങളും പതിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് രശ്മിയിട്ട കുറിപ്പാണ് സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. നഗരങ്ങളില്‍ കാണപ്പെടുന്ന പല ഊബര്‍ ടാക്‌സികളിലും ബി.ജെ.പി എന്ന...

ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിയ്ക്ക് പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെ; റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് കൈമാറും

തിരുവനന്തപുരം: മുന്‍ തിരുവനന്തപുരം സബ് കലക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് സര്‍വേ വകുപ്പ്. ജില്ലാ സര്‍വേ സൂപ്രണ്ടാണ് ദിവ്യ കൈമാറിയത് പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട്...

അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; സംഭവത്തില്‍ 30 ദിവസത്തിനകം ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു. സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മലബാറില്‍...

‘അയാളോട് ഏറ്റുമുട്ടാനുള്ള ത്രാണി ഈയുള്ളവള്‍ക്കുണ്ടോ? അദ്ദേഹമെവിടെക്കിടക്കുന്നു! ഞാനെവിടെക്കിടക്കുന്നു! സംഘപരിവാറിനും ടി.ജി മോഹന്‍ ദാസിനുമെതിരെ ദീപ നിശാന്ത്

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ക്യാംപെയ്ന്‍ നടത്തുന്ന സംഘപരിവാറിനെയും അവരുടെ നേതാവായ ടി.ജി. മോഹന്‍ദാസിനെയും വിമര്‍ശിച്ച് ദീപാ നിശാന്ത്. 'അയാളോട് ഏറ്റുമുട്ടാനുള്ള ത്രാണി ഈയുള്ളവള്‍ക്കുണ്ടോ? അദ്ദേഹമെവിടെക്കിടക്കുന്നു! ഞാനെവിടെക്കിടക്കുന്നു! എന്നെപ്പോലൊരാളെ ശത്രുവായി കാണാന്‍ മാത്രം അദ്ദേഹം ചെറുതായതിലാണ് എനിക്കത്ഭുതം! അദ്ദേഹത്തിനെപ്പോലൊരാള്‍ക്ക് എതിരിടാന്‍ മാത്രം വലുപ്പം എനിക്കുണ്ടോ? ഒരു...

ഇവര്‍ക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ലെന്ന് വിജയ് സേതുപതി

കശ്മീര്‍ കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി വിജയ് സേതുപതി. കുട്ടിയുടെ മരണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വേദനയാണ്. പ്രതികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദേഷ്യം തോന്നുന്നു. ഇവര്‍ക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എങ്ങനെ പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്ന്...

വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത ഷെയര്‍ ചെയ്തവരും കുടുങ്ങും!!! സംസ്ഥാനത്ത് 3000ത്തോളം പേരുടെ ഫോണുകള്‍ നീരീക്ഷണത്തില്‍

തിരുവനന്തപുരം: കാശ്മീരിലെ ബലാത്സംഗ-കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പൊലീസ്. വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും, ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം അഴിച്ച്വിടുകയും ചെയ്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ് എടുത്തു. വര്‍ഗീയ ധ്രൂവീകരണത്തിനുളള വ്യാപക ശ്രമം നടന്നെന്നാണ് പൊലീസ്...

Most Popular

G-8R01BE49R7