രാവിലെ എണീക്കാൻ തോന്നുന്നില്ല, നല്ല തണുപ്പ്… എന്നാൽ സിക്ക് ലീവ് വിളിച്ചു പറഞ്ഞേക്കാമെന്നാണെങ്കിൽ അനിയാ നിൽ… പറയാൻ വരട്ടെ, നിങ്ങളെ നിരിക്ഷിക്കാൻ ഡിറ്റക്ടീവുമാരെ നിയോഗിച്ചിട്ടുണ്ട് കമ്പനി… എന്തുചെയ്യാനാ തൊഴിലാളികൾക്ക് പണിയെടുക്കാൻ മടിയാണെങ്കിൽ മുതലാളിമാർ ഇങ്ങനെ ചെയ്തല്ലേ മതിയാകു…
തട്ടിപ്പന്മാരെ കുടുക്കാൻ ‘രണ്ടും കൽപ്പിച്ച്’ ഇറങ്ങിയിരിക്കുന്നത് ജർമനിയിലെ ചില കമ്പനികളാണ്. സിക്ക് ലീവ് എടുക്കുന്ന ജീവനക്കാർ പറയുന്ന അസുഖം യാഥാർത്ഥത്തിൽ ഉള്ളതാണോ എന്നറിയാൻ പ്രൈവറ്റ് ഡിറ്റക്ടീവുമാരെയാണ് കമ്പനികൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വെല്ലുവിളി നേരിടുന്ന സമയത്ത് മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ പിരിച്ചുവിടാൻ ഒരു മാർഗമായി കൂടി ഈ ‘അന്വേഷണം’ മാറിയിട്ടുണ്ടെന്നാണ് എഎഫ്പി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അക്കാദമിക മേഖലയിലേക്കു മടങ്ങുന്നു, ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്കോ പാര്‍ലമെന്റിലേക്കോ ഇനി മത്സരിക്കാനില്ല, അഭ്യൂഹങ്ങൾ തള്ളി അനിത ആനന്ദ്
ജർമനിയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ഫ്രാങ്ക്ഫർട്ടിൽ ഉൾപ്പടെ ഈ ആവശ്യവുമായി ഡിറ്റക്ടീവ് ഏജൻസികളെ സമീപിക്കുന്ന കമ്പനികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഒരു വർഷം ഏതാണ്ട് 1200-ഓളം അന്വേഷണങ്ങളാണ് ഇത്തരത്തിൽ നടത്തുന്നതെന്നാണ് ഫ്രാങ്ക്ഫർട്ടിലെ ഒരു ഡിറ്റക്ടീവ് ഏജൻസിയുടെ ഉടമ എഎഫ്പിയോട് പറഞ്ഞത്. സിക്ക് ലീവ് എടുക്കുന്ന ജീവനക്കാരുടേത് യഥാർത്ഥത്തിൽ ഉള്ള രോഗമാണോ എന്ന് പരിശോധിക്കാനാണ് കമ്പനികൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ കണക്കുകൾ കമ്പനി ഫയലിൽ സൂക്ഷിക്കും. പിന്നീട് ആവശ്യസമയത്ത് ഉപയോഗിക്കുകയും ചെയ്യും.
സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയതാണ് ഇത്തരത്തിലൊരു പരിശോധനയ്ക്ക് മുതിരാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് ഏജൻസിയായ ഡെസ്റ്റെയിൽസ് പുറത്തുവിട്ടിട്ടുള്ള കണക്കുകൾ പ്രകാരം, 2023ൽ ജർമനിയിൽ ശരാശരി 15.1 ദിവസങ്ങൾ ജീവനക്കാർ സിക്ക് ലീവുകൾ എടുത്തിട്ടുണ്ട്. ഇത് രാജ്യത്തെ ജിഡിപിയിൽ വലിയ സ്വാധീനമുണ്ടാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു.