Category: Kerala

കസ്റ്റഡി മരണം: എസ്ഐ ദീപക്കിന്റെ വീടിനുമുന്നില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് ശ്രീജിന്റെ കുടുംബം

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാപോപിതനായ വരാപ്പുഴ എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ചെയ്യുമെന്ന് ശ്രീജിത്തിന്റെ കുടുംബം. എസ്ഐയുടെ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ദീപകിന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹം ഇരിക്കുമെന്ന് ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. മൂന്ന് ആര്‍ടിഎഫുകാര്‍ മാത്രമല്ല പ്രതികള്‍. എസ്ഐ ദീപക്, പറവൂര്‍...

കൊച്ചി മെട്രോയ്ക്ക് സമീപം ബഹുനില കെട്ടിടം ഇടിഞ്ഞുവീണു; മെട്രോ സര്‍വീസ് പാലാരിവട്ടം വരെ; ഒഴിവായത് വന്‍ ദുരന്തം, രണ്ട് ജെ.സി.ബികള്‍ മണ്ണിനടിയിലായി

കൊച്ചി: കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മാണം പുരോഗമിച്ചുകൊണ്ടിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രണ്ടാംനില വരെ പണിഞ്ഞ 'പോത്തീസി'ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്കു പതിച്ചത്. മൂന്നാമത്തെ നില പണിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണത്തൊഴിലാളികള്‍...

കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ അസഭ്യവര്‍ഷവും കല്ലേറും; ജനല്‍ച്ചില്ലുകളും വാഹനച്ചില്ലുകളും തകര്‍ന്നു

തൃത്താല: കത്വയില്‍ എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ്ഗാ മാലതിയുടെ വീടിന് നേരെ കല്ലേറ്. ദുര്‍ഗ മാലതിയുടെ തൃത്താലയിലെ വീടിന് നേരെ അര്‍ധരാത്രിയോടെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു....

അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമം: അറസ്റ്റിലായവര്‍ക്കെതിരെ പോക്‌സോ ചുമത്തും!!! നിര്‍ദ്ദേശം ആഭ്യന്തര വകുപ്പിന്റേത്

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമങ്ങളില്‍ ആഭ്യന്തര വകുപ്പ് നടപടി കടുപ്പിക്കുന്നു. അറസ്റ്റിലായവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു. കത്വയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കിയെന്ന് തെളിഞ്ഞാല്‍ പോക്സോ ചുമത്താനാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്നു ഇന്നലെ...

പൊലീസില്‍ കൊമ്പുള്ളവര്‍ ഉണ്ടെങ്കില്‍ കൊമ്പ് ഒടിക്കണമെന്ന് സുരേഷ് ഗോപി

കൊച്ചി: ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികള്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി എംപി. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. പൊലീസ് നടത്തിയ അതിക്രമ കേസുകളെല്ലാം ശരിയായി അന്വേഷിക്കണം. പൊലീസില്‍ കൊമ്പുള്ളവര്‍ ഉണ്ടെങ്കില്‍ അത്തരക്കാരുടെ കൊമ്പ് ഒടിക്കണമെന്നും അദേഹം...

കസ്റ്റഡി മരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതിനെതിരെ ഫോറന്‍സിക് സര്‍ജന്മാര്‍

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതിനെതിരെ ഫോറന്‍സിക് സര്‍ജന്മാര്‍ രംഗത്ത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത് അനാവശ്യം. കേസ് അട്ടിമറിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യരുത്....

എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയായ യുവതിയെ കണ്ടെത്തി

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയായ യുവതിയെ കണ്ടെത്തി. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഷംനയെ കണ്ടെത്തിയത്. ടാക്‌സി ജീവനക്കാര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രസവത്തിന്റെ അവസാനഘട്ട പരിശോധനകള്‍ക്കായി മടവൂര്‍ സ്വദേശി ഷംനയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30നാണ് എഎടി ആശുപത്രിയിലെത്തിയത്. പിന്നാലെ പൊടുന്നനെ...

പോലീസിലെ മോശം സ്വഭാവക്കാരെ പിരിച്ചുവിടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പോലീസിലെ കുറച്ചുപേരുടെ മോശം പെരുമാറ്റം കാരണം സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നു. മോശം സ്വഭാവക്കാരെ പിരിച്ചുവിടണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മോശമായി പെരുമാറുന്ന പോലീസുകാരെ...

Most Popular

G-8R01BE49R7