കൊച്ചി: ജിയോഎയര്‍ഫൈബര്‍, ജിയോഫൈബര്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ആനൂകല്യങ്ങള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. അര്‍ഹരായ ഉപയോക്താക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കും. ജിയോഎയര്‍ഫൈബര്‍, ജിയോഫൈബര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന അധിക ആനുകൂല്യങ്ങളുടെ ഭാഗമായാണിത്.
ജിയോയും യൂട്യൂബുമായുള്ള പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യമൊട്ടുക്കുമുള്ള ജിയോഎയര്‍ഫൈബര്‍, ജിയോഫൈബര്‍ ഉപയോക്താക്കളുടെ ഡിജിറ്റല്‍ എക്‌സ്പീരിയന്‍സ് പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണമെന്ന് കമ്പനി പുറത്തിറക്കിയ പത്രിക്കുറിപ്പില്‍ പറയുന്നു.
യൂട്യൂബ് പ്രീമിയം സേവനങ്ങള്‍
യൂട്യൂബ് സേവനങ്ങള്‍ പുതിയ തലത്തിലേക്കുയര്‍ത്തുന്ന എക്‌സ്‌ക്ലൂസിവ് ഫീച്ചറുകളാണ് യൂട്യൂബ് പ്രീമിയത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
പ്രധാന ആകര്‍ഷണങ്ങള്‍
ആഡ് ഫ്രീ വിഡിയോകള്‍: പരസ്യങ്ങളുടെ തടസങ്ങളില്ലാതെ വിഡിയോകള്‍ ആസ്വദിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
ഓഫ്‌ലൈന്‍ വിഡിയോകള്‍: ഏത് സമയത്തും ഓഫ്‌ലൈനായി വിഡിയോകള്‍ ആസ്വദിക്കാം. ഡൗണ്‍ലോഡ് ചെയ്ത് വെച്ചാല്‍ മാത്രം മതി. അതായത് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും വിഡിയോ കാണാം.
ബാക്ഗ്രൗണ്ട് പ്ലേ: യൂട്യൂബ് വിഡിയോകളോ മ്യൂസിക്കോ പ്ലേ ചെയ്തുകൊണ്ടുതന്നെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാം. സ്‌ക്രീന്‍ ഓഫ് ചെയ്തും പാട്ടുകള്‍ ആസ്വദിക്കാം. സാധാരണ യൂട്യൂബില്‍ ഈ സംവിധാനമില്ല.
യൂട്യൂബ് മ്യൂസിക് പ്രീമിയം: പരസ്യങ്ങളില്ലാതെ 100 മില്യണ്‍ പാട്ടുകള്‍ ഇതിലൂടെ ലഭ്യമാകും. പെഴ്‌സണലൈസ്ഡ് പ്ലേ ലിസ്റ്റുകളും ഗ്ലോബല്‍ ചാര്‍ട്ട് ടോപ്പേഴ്‌സുമെല്ലാം ലഭിക്കും.
ഏത് പ്ലാനില്‍ ലഭ്യമാകും
888 രൂപ, 1199 രൂപ, 1499 രൂപ, 2499 രൂപ, 3499 രൂപ എന്നിങ്ങനെയുള്ള ജിയോഎയര്‍ഫൈബര്‍, ജിയോഫൈബര്‍ പ്ലാനുകളില്‍ യൂട്യൂബ് പ്രീമിയം ആനുകൂല്യങ്ങള്‍ ലഭ്യമാകും.
യൂട്യൂബ് പ്രീമിയം സേവനം എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം
1. മുകളില്‍ പറഞ്ഞ പ്ലാനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കുക
2. മൈജിയോ അക്കൗണ്ടില്‍ ലോഗ്ഇന്‍ ചെയ്യുക
3. പേജില്‍ ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന യൂട്യൂബ് പ്രീമിയം ബാനറില്‍ ക്ലിക്ക് ചെയ്യുക
4. യൂട്യൂബ് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക
5. ഇതേ ക്രഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ജിയോഫൈബര്‍, ജിയോഎയര്‍ഫൈബര്‍ സെറ്റ് ടോപ് ബോക്‌സ് അക്കൗണ്ടുകളില്‍ ലോഗ് ഇന്‍ ചെയ്യുക.
തടസമില്ലാതെ, പ്രീമിയം ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ജിയോയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സഹകരണമെന്ന് കമ്പനി വ്യക്തമാക്കി.