കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാപോപിതനായ വരാപ്പുഴ എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ചെയ്യുമെന്ന് ശ്രീജിത്തിന്റെ കുടുംബം. എസ്ഐയുടെ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ദീപകിന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹം ഇരിക്കുമെന്ന് ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. മൂന്ന് ആര്‍ടിഎഫുകാര്‍ മാത്രമല്ല പ്രതികള്‍. എസ്ഐ ദീപക്, പറവൂര്‍ സിഐ, റൂറല്‍ എസ്പി എന്നിവരും ശ്രീജിത്തിന്റെ മരണത്തിനു ഉത്തരവാദികള്‍ ആണെന്ന് കുടുംബം ആരോപിച്ചു.
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, എസ്ഐ ദീപക് എന്നിവര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകും. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ സിഐ ഗുരുതര വീഴ്ച വരുത്തി. രേഖകളില്‍ കൃത്രിമം നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ സിഐയ്ക്കും,എസ്‌ഐയ്ക്കും ആരോപണം ഉയര്‍ന്നിട്ടും ആര്‍ടിഎഫുകാരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതാണ് പ്രതിഷേധത്തിന് കാരണം.
ഇതിനിടെ ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് കസ്റ്റഡിയിലെടുത്തതിന് ശേഷമെന്നും പുതിയ വെളിപ്പെടുത്തലില്‍ വ്യക്തമാകുന്നു. ഗുരുതരമായി മര്‍ദ്ദനമേറ്റിരുന്നില്ലെന്ന് ആദ്യം പരിശോധിച്ച ഡോക്ടര്‍. ശനിയാഴ്ച രാവിലെ ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആന്തരിക അവയവങ്ങള്‍ക്ക് പരുക്കേറ്റിരുന്നില്ലെന്നും വെളിപ്പെടുത്തല്‍.