Category: Kerala

പോലീസ് സ്റ്റേഷനുകള്‍ അടിച്ചു പൊളിക്കണമെന്ന് വാട്‌സാപ്പ് കൂട്ടായ്മയുടെ ആഹ്വാനം

മലപ്പുറം: പോലീസ് സ്റ്റേഷനുകള്‍ അടിച്ചു പൊളിക്കണമെന്ന് ഹര്‍ത്താല്‍ ദിവസം മലപ്പുറത്ത് വാട്‌സാപ്പ് കൂട്ടായ്മയുടെ ആഹ്വാനം. അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപെട്ട് മലപ്പുറത്ത് വാട്‌സാപ്പ് കൂട്ടായ്മ പ്രചരിപ്പിച്ച ശബ്ദ സന്ദേശങ്ങള്‍ പുറത്ത് കൂടുതല്‍ സംഘര്‍ഷമുണ്ടാക്കണമെന്നും എങ്കിലെ നല്ല പ്രചാരണം കിട്ടുകയുള്ളൂവെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. സന്ദേശം അയച്ചവരേയും ഷെയര്‍ ചെയ്തവരേയും...

നിലമ്പൂരില്‍ സീരിയല്‍ താരം തീകൊളുത്തി ജീവനൊടുക്കി

നിലമ്പൂര്‍: സീരിയല്‍ താരം സ്വയം തീകൊളുത്തി ജീവനൊടുക്കി. നിലമ്പൂര്‍ മുതീരികൂളിക്കൂന്ന് കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന മേനയില്‍ കവിതയെയാണ് (37) മരിച്ചനിലയില്‍ കണ്ടെത്തിയത്. കവിത സ്വയം പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച്...

സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം!!!

തിരുവനന്തപുരം: ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കില്‍ നിര്‍മ്മാണം പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാളെ കോട്ടയം വഴിയുള്ള 56391 എറണാകുളം കൊല്ലം പാസഞ്ചര്‍ കായംകുളത്തു യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള 66309 എറണാകുളം കൊല്ലം...

നിയമകുരുക്ക് ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പ് പിന്‍വലിച്ചു

കൊച്ചി: കത്വയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ് പിന്‍വലിച്ചു. ആദ്യം പെണ്‍കുട്ടിയുടെ പേര് എഡിറ്റ് ചെയ്ത് മാറ്റുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയുമായിരുന്നു. കത്വയിലെ പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചവര്‍ക്കെതിരെ പോക്സോ കുറ്റം...

ബലാത്സംഗം ലൈംഗികമായ പ്രവൃത്തിയല്ല!!! വിഷലിപ്തമായ ആണത്തത്തിന്റെ പ്രതിഫലനം; കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടതെന്ന് തസ്‌ലിമ നസ്‌റിന്‍

കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടതെന്ന് പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്റിന്‍. സ്ത്രീകള്‍ക്കെതിരായ പീഡനം തടയുന്ന ആയുധമല്ല വധശിക്ഷ. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പീഡകര്‍ക്ക് നന്നാവാനുള്ള അവസരം നല്‍കണം. കോഴിക്കോട് 'സ്പ്‌ളിറ്റ് എ ലൈഫ്' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശന ചടങ്ങിനെത്തിയതായിരുന്നു...

കോതമംഗലത്ത് അച്ഛനും അമ്മയും മകനും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം: കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളില്‍ ചെന്ന മരിച്ച നിലയില്‍ കണ്ടെത്തി. കാക്കുന്നേല്‍ വീട്ടില്‍ ശശി (57), ഭാര്യ ഓമന (55), മകന്‍ ശ്രീകൃഷ്ണന്‍ (28) എന്നിവരാണ് മരിച്ചത്. ശശിയുടെയും ഭാര്യയുടെയും മൃതദേഹം ഹാളിലും മകന്റേത് ബെഡ്‌റൂമിലുമാണ് കണ്ടെത്തിയത്. വിഷം...

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകരന്‍ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടി.വിയില്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ്. സംസ്‌കാരം നാളെ തിരുവനന്തപുരത്തെ വീട്ടുവളപ്പില്‍.

പട്ടാമ്പിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നെല്ലായ സ്വദേശി സുഹറ, മകന്‍ അജ്മല്‍, പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Most Popular

G-8R01BE49R7