മലപ്പുറം: പോലീസ് സ്റ്റേഷനുകള്‍ അടിച്ചു പൊളിക്കണമെന്ന് ഹര്‍ത്താല്‍ ദിവസം മലപ്പുറത്ത് വാട്‌സാപ്പ് കൂട്ടായ്മയുടെ ആഹ്വാനം. അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപെട്ട് മലപ്പുറത്ത് വാട്‌സാപ്പ് കൂട്ടായ്മ പ്രചരിപ്പിച്ച ശബ്ദ സന്ദേശങ്ങള്‍ പുറത്ത്
കൂടുതല്‍ സംഘര്‍ഷമുണ്ടാക്കണമെന്നും എങ്കിലെ നല്ല പ്രചാരണം കിട്ടുകയുള്ളൂവെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. സന്ദേശം അയച്ചവരേയും ഷെയര്‍ ചെയ്തവരേയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി