Category: Kerala

ബിഎസ്എന്‍എലില്‍ ഇനി 4ജി ലഭിക്കും

ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിച്ചിരുന്നതിന് ഉയര്‍ത്തിക്കാട്ടിയിരുന്ന നിയമതടസ്സം മാറി. ലേലത്തിലൂടെ അല്ലാതെ സ്‌പെക്ട്രം അനുവദിക്കരുതെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ ടെലികോം വകുപ്പിന് ഉപദേശം നല്‍കി. ഇനി കേന്ദ്രമന്ത്രിസഭയ്ക്ക് സ്‌പെക്ട്രം അനുവദിക്കുന്നതില്‍ തീരുമാനമെടുക്കാം. 2012-ല്‍ 2ജി സ്‌പെക്ട്രം അഴിമതി...

അഞ്ച് ദിവസം കനത്ത മഴയ്ക്ക സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അഞ്ചുദിവസംകൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളില്‍ ഒമ്പതുവരെ 'യെല്ലോ' അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ 25 ശതമാനം പ്രദേശങ്ങളിലെങ്കിലും മഴപെയ്യും. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷയ്ക്കടുത്തുള്ള ന്യൂനമര്‍ദമാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും...

മില്‍മ പാലിന് ഏഴുരൂപവരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വര്‍ധിപ്പിക്കാറുള്ളൂ. വെള്ളിയാഴ്ച...

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 28,960 രൂപയിലെത്തി. 3620 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന വിലയായ 29,120 രൂപയില്‍ കഴിഞ്ഞദിവസമെത്തിയിരുന്നു. ആഗോള വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതാണ് സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണം.

പോള്‍ മുത്തൂറ്റ് വധക്കേസ്: എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. ഒമ്പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഒരാള്‍ ഒഴികെ എല്ലാവരേയും വെറുതെ വിട്ടത്. ഒന്ന്...

റോഡ് സുരക്ഷ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആഹ്വാനം ചെയ്ത് ട്രോമാക്‌സ് 2019

കൊച്ചി: തലയോട്ടി, മുഖം, താടിയെല്ല് (ക്രാനിയോമാക്‌സില്ലോഫേഷ്യല്‍) എന്നിവയ്ക്ക് ഏല്‍ക്കുന്ന പരിക്കുകളുടെ ചികിത്സയെ സംബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 'ട്രോമാക്‌സ് 2019' ദ്വിദിന ശില്‍പശാല നടന്നു. റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡിലെ സുരക്ഷാ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ശില്‍പശാല ആഹ്വാനം ചെയ്തു. ശില്‍പശാലയില്‍ സംസാരിച്ച പ്രമുഖ ക്രാനിയോമാക്‌സില്ലോഫേഷ്യല്‍...

ജോസ് കെ. മാണി കാണിച്ചത് ഫ്രോഡ് പരിപാടി..!!! രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന് ജോസഫ്; ജോസ് ടോം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ടി വരും

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. പി.ജെ.ജോസഫ് പിന്തുണയ്ക്കാത്തതിനാല്‍ ടോം ജോസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടില്ല. അതു കൊണ്ട് തന്നെ പാര്‍ട്ടി ചിഹ്നം ലഭിക്കുകയുമില്ല....

ബിസിനസ് വളര്‍ച്ചയ്ക്കും ഉപഭോക്തൃ സേവനത്തിനും വിനോദത്തിനും പിപ്ലി ആപ്പ്

കൊച്ചി: ചെറുകിട-ഇടത്തര വ്യാപാര സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ബിസിനസ് വളര്‍ത്താനും ഉപഭോക്താക്കള്‍ക്ക് സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാനും അതോടൊപ്പം വിനോദോപാധികള്‍ കണ്ടെത്താനും സഹായിക്കുന്ന സവിശേഷ ആപ്പ് വികസിപ്പിച്ച് പാലാരിവട്ടം ആസ്ഥാനമായ ആക്സ്ലര്‍ ഇന്റലൈ കമ്പനി. മൂന്ന് ഘട്ടങ്ങളിലായാണ് കമ്പനി വികസിപ്പിച്ച പിപ്ലി (PIPLI) ആപ്പിന്റെ സേവനം ലഭ്യമാക്കുക....

Most Popular

G-8R01BE49R7