Category: Kerala

കൊച്ചി മെട്രോ കൂടുതല്‍ ദൂരത്തേക്ക്; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; സൗജന്യ പാര്‍ക്കിങ്

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷന്‍ മുതല്‍ തൈക്കൂടം വരെയുള്ള ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടന്നത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി ചടങ്ങിന്...

കാര്യവട്ടം മൂന്നാം ഏകദിനം; ഇന്ത്യ എയ്ക്ക് ജയം, പരമ്പര

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായി കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ എയ്ക്ക് അഞ്ച് മത്സരങ്ങളുടെ പരമ്പര. മഴമൂലം മുപ്പത് ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 207 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റിനാണ് ജയിച്ചത്. അര്‍ധ...

നാളെയും കനത്ത മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തെക്കന്‍ ജില്ലകളില്‍ മഴ കുറയും

കൊച്ചി: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്...

തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് പണം നല്‍കി സംഘടിപ്പിച്ചത്; ശബ്ദ സന്ദേശങ്ങള്‍ പുറത്ത്

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത്. ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. 10...

വിവാഹ ചടങ്ങുകള്‍ക്ക് പാട്ടുവയ്ക്കുന്നത് കോപ്പിറൈറ്റ് ലംഘനമോ…? വ്യക്തമായ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളുമായി ബന്ധപ്പെട്ട്, റെക്കോഡ് ചെയ്ത പാട്ടുകള്‍ വെക്കുന്നത് പകര്‍പ്പവകാശ (കോപ്പിറൈറ്റ്) ലംഘനമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ഇത്തരം ചടങ്ങുകളില്‍ പാട്ടുകള്‍ വെക്കുന്നതിന് ലൈസന്‍സ് എടുക്കേണ്ടതില്ല. കേന്ദ്ര വാണിജ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് ഇറക്കിയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പാട്ടുകള്‍ വെക്കുന്നതിന് ലൈസന്‍സ്...

ഓണക്കാല തിരക്ക് : റെയില്‍വേ അധിക സര്‍വീസുകള്‍ നടത്തും

മംഗളൂരു: ഓണക്കാലത്ത് റെയില്‍വേ അധിക സര്‍വീസുകള്‍ നടത്തും. തിരക്കു പരിഗണിച്ചാണ് റെയ്ല്‍വേയുടെ നടപടി. ഈ ട്രെയിനുകളില്‍ ടിക്കറ്റ് റിസര്‍വേഷനും ആരംഭിച്ചു. തിരുവനന്തപുരം-മംഗളൂരു റൂട്ടിലും ചെന്നൈ സെന്‍ട്രലില്‍ നിന്ന് കൊച്ചുവേളി, എറണാകുളം ജംക്ഷന്‍ എന്നീ റൂട്ടുകളിലുമാണ് സര്‍വീസ്. തിരുവനന്തപുരം-മംഗളൂരു ജംക്ഷന്‍-തിരുവനന്തപുരം തിരുവനന്തപുരത്തു നിന്ന് 9, 11...

ശ്രീറാം വെങ്കിട്ടരാമന്‍ കേസ് : അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊലപ്പെട്ട കേസില്‍ തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി. അന്വേഷണസംഘത്തിലെ എസ്.പി. എ.ഷാനവാസിനാണ് പകരം ചുമതല. ചുമതല കൈമാറിയെങ്കിലും പ്രത്യേക...

നിഷയല്ല; ജോസ് ടോം പുലിക്കുന്നേല്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി

പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഉപസമിതിയാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം യു.ഡി.എഫ്. യോഗത്തിനുശേഷം നടക്കും. കെ.എസ്.എസ്.സിയിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജോസ് ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്റെ...

Most Popular

G-8R01BE49R7