തിരുവനന്തപുരം: ശബരിമല അവലോകന യോഗത്തില്‍നിന്ന് എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. ഡിജിപിയും ഇന്റലിജന്‍സ്, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിമാരും ആണ് യോഗത്തില്‍ പങ്കെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അജിത് കുമാറിനെ ഒഴിവാക്കിയതെന്നാണ് വിവരം. ഇന്ന് അല്ലെങ്കില്‍ നാളെ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് ഡിജിപി സമര്‍പ്പിക്കുമെന്നാണ് വിവരം. ഇതിനു മുന്നോടിയായാണു മാറ്റിനിര്‍ത്തല്‍ എന്നാണു വിവരം.