Category: Kerala

മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷംരൂപ ഉടന്‍ നല്‍കണം

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍തന്നെ 25 ലക്ഷംരൂപ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. നഷ്ടപരിഹാരത്തുക ഫ്ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കും. നഷ്ടപരിഹാരം പൂര്‍ണ്ണമായും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കുമെന്നും, കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താനുള്ള സമിതി അംഗങ്ങളുടെ പട്ടിക...

സവാളയ്ക്ക് പിന്നാലെ തക്കാളി വില വീണ്ടും കുതിക്കുന്നു

ന്യൂഡല്‍ഹി: സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു. ഡല്‍ഹിയില്‍ തക്കാളിയുടെ ചില്ലറവില്‍പ്പന വില 40 മുതല്‍ 60 വരെ രൂപയായി. ഏതാനും ആഴ്ചകള്‍ക്കിടെ വില 70 ശതമാനത്തോളമാണ് ഉയര്‍ന്നത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികള്‍ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡല്‍ഹിയിലെ ആസാദ്...

കാപ്പന്‍ കുതിക്കുന്നു; പാലായില്‍ അടിതെറ്റി യുഡിഎഫ് ..? വോട്ട് മറിച്ചെന്ന് ആരോപണം

അഞ്ചാം ഘട്ടത്തില്‍, കാപ്പന്‍റെ ലീഡ് 3208... പാലാ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആദ്യ റൗണ്ടില്‍ ലീഡ് നേടിയ മാണി സി. കാപ്പന്‍ രണ്ടാം റൗണ്ടിലും മുന്നിട്ട് നില്‍ക്കുകയാണ്. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ്...

ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്നര മാസം പ്രായമായ കുട്ടി മരിച്ചു. കക്കാടിനടുത്ത് കാച്ചടിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മയടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മതിലിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. വേങ്ങര അച്ചനമ്പലം തുമ്പത്ത് ഷഫീഖിന്റെ മകള്‍ ജസ മെഹ്‌റിനാണ്...

പാലായില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചന ഒമ്പതുമണിയോടെ…

പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ഒമ്പതു മണിയോടെ ഫലസൂചന കിട്ടും. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യമെണ്ണുന്നത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. ഇതു പൂര്‍ത്തിയായശേഷമായിരിക്കും വോട്ടിങ്...

ഞെളിയന്‍പറമ്പിന് ശാപമോക്ഷമാകുന്നു…

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഞെളിയന്‍പറമ്പില്‍ നിര്‍മ്മിക്കുന്ന വെയ്‌സ്റ്റ് ടു എനര്‍ജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പ്രാരംഭ നടപടി ഡിസംബറില്‍ ആരംഭിക്കും. പദ്ധതിക്കായി തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോന്‍ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്്...

പിറവം പള്ളിയുടെ നിയന്ത്രണം കളക്ടര്‍ ഏറ്റെടുത്തു; താക്കോല്‍ ഹൈക്കോടതിക്ക് കൈമാറും

കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഏറ്റെടുത്തു. പള്ളി പൂട്ടി താക്കോല്‍ നാളെ ഹൈക്കോടതിക്ക് കൈമാറുമെന്ന് കളക്ടര്‍ അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കോടതി നിര്‍ദേശമനുസരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ പറഞ്ഞു....

ഇപ്പോഴത്തെ ജനവിധി സര്‍ക്കാരിന്റെ വിലയിരുത്തലായി കാണേണ്ടതില്ലെന്ന് കോടിയേരി

തിരുവനന്തപുരം: അടുത്തമാസം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാമണ്ഡലങ്ങളിലെയും ഇടതുസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, എറണാകുളത്ത് മനു റോയ്, അരൂരില്‍ മനു സി. പുളിക്കല്‍, കോന്നിയില്‍ കെ.യു. ജനീഷ് കുമാര്‍, വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. യുവാക്കളും പുതുമുഖങ്ങളുമാണ് എല്‍ഡഎഫിന്റെ സ്ഥാനാര്‍ഥികള്‍...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51