Category: Kerala

കോളേജിൽ പ്രവേശിക്കുന്നതിന് പ്രിൻസിപ്പാളിന് എസ്.എഫ്.ഐയുടെ വിലക്ക്?

കോളേജിൽ പ്രവേശിക്കുന്നതിന് എസ്.എഫ്.ഐയുടെ വിലക്കെന്ന പരാതിയുമായി പ്രിൻസിപ്പാൾ. കണ്ണൂർ കുത്തുപറമ്പ് നരവൂർ എം.ഇ.എസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.എൻ. യൂസഫാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് ഹാജർ നൽകാതെ പീഡിപ്പിച്ചതിന് മാനേജ്മെന്റാണ് അദ്ദേഹത്തെ തടഞ്ഞതെന്ന് എസ്.എഫ്.ഐ. പ്രതികരിച്ചു. കോളേജിൽ പ്രവേശിച്ചാൽ കൊല്ലുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തിയാതായി...

ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം. ആഭ്യന്തര വകുപ്പാണ് നിർദേശം നൽകിയത്. ജനുവരി 31നകം കേസ് അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ്.പിക്കാണ് അന്വേഷണത്തിന്റെ ചുമതല. സർവീസിലിരിക്കെ തമിഴ്നാട്ടിൽ ബിനാമി പേരിൽ അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്നാണ്...

റിപ്പബ്ലിക് ദിനാഘോഷത്തിലും കേന്ദ്ര സർക്കാരിന്റെ വിവേചനം; കേരളത്തിനെ ഒഴിവാക്കി

ന്യൂ ഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന്റെ നിശ്ചല ദൃശൃത്തിന് ഇത്തവണയും അനുമതി ഇല്ല. കേരളത്തിനൊപ്പം മഹാരാഷ്ട്രയുടെയും പശ്ചിമ ബംഗാളിന്റെയും നിശ്ചല ദൃശ്യ നിർദേശങ്ങളും തള്ളി. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുണ്ട്. കേരളത്തിന് ബിജെപി അധികാരത്തിലെത്തിയ ശേഷം 2018ൽ മാത്രമേ പരേഡിൽ ടാബ്ലോ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളു. പൗരത്വ...

പിണറായി വിജയനെ കുറ്റപ്പെടുത്തി സി.പി.ഐ

ഉദ്ഘാടന പ്രസംഗത്തിൽ സി അച്യുതമേനോന്റെ പേര് പരാമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂർവമായ തമസ്കരണമാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും മുഖപ്രസംഗം പറയുന്നു. ചരിത്രത്തോടു സത്യസന്ധത തെല്ലും പുലർത്താതെ, ചരിത്രത്തെ വളച്ചൊടിക്കുകയും...

ഡാറ്റാ സയന്‍സ് : വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് വാരാന്ത്യ ക്ലാസ്

തൃശൂര്‍: വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കായി ഐസിറ്റി അക്കാദമി ഒരുക്കുന്ന ഡാറ്റാ സയന്‍സ് വാരാന്ത്യ ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള കോഴ്‌സ് മുന്‍നിര ഐടി കമ്പനികളുമായി കൂടിയാലോചിച്ച് തയാറാക്കിയ സിലബസ്...

വെള്ളത്തിനിടയിൽ ലൈംഗീക അക്രമം: കേസാക്കാൻ പറ്റില്ലെന്ന് പോലീസ്

തിരുവനന്തപുരം: അതിക്രമത്തിനിരയായ വിനോദ സഞ്ചാരിയായ വനിതയുടെ പരാതിയിൽ കേസെടുക്കാൻ വർക്കല പൊലീസ് തയാറായില്ലെന്ന് ആരോപണം. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കാത്തുനിന്നിട്ടും ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കുകൾ ഉണ്ടെന്ന കാരണം പറഞ്ഞ് പരാതി ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് മുംബൈ സ്വദേശിയായ യുവതി പറയുന്നു. നിർഭയ ദിനവുമായി...

നിയമ സഭയിൽ അമളി പറ്റി ഒ. രാജഗോപാൽ

തിരുവനന്തപുരം: വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കാൻ വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാലിന് അമളി പറ്റി. സഭാ നടപടികളിൽ ആദ്യം തന്നെ പ്രതിഷേധിച്ചതാണ് അദ്ദേഹത്തിന് വിനയായത്.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ സഭാ നടപടികൾ ആരംഭിച്ചപ്പോഴാണ് സംഭവം. മുഖ്യമന്ത്രിയെ പ്രമേയം അവതരിപ്പിക്കാൻ...

വീട് പൊളിഞ്ഞു പോയാല്‍ ബഹുമാനപ്പെട്ട സര്‍ സഹായിക്കുമോ?’മുഖ്യമന്ത്രിയോട് കുരുന്നുകൾ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ തങ്ങളുടെ വീടും പൊളിഞ്ഞുപോകുമെന്ന ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രിക്ക് കുരുന്നുകളുടെ കത്ത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് 12 ദിവസങ്ങള്‍ മാത്രം അവ ശേഷിക്കെയാണ് സമീപ വീടുകളിലെ കുട്ടികള്‍ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരിക്കുന്നത്. മരടില്‍ ജനുവരി 11ന് തകര്‍ക്കാന്‍ പോകുന്ന ആല്‍ഫ...

Most Popular

G-8R01BE49R7