Category: HEALTH

കൊറോണ; അകലം പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശിച്ച് ഡോക്ടര്‍

കൊറോണ ഭീതിയിലാണ് ലോകം മുഴുവന്‍. രോഗത്തെ പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പല നിര്‍ദേശങ്ങള്‍ നല്‍കി ശ്രമിക്കുകയാണ്. ഇതിനിടെ ക്വാറന്റൈനില്‍ കഴിയുന്നവരോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഒരു ഡോക്ടര്‍. ടിവി ഷോകളിലൂടെ ശ്രദ്ധേയനായ അമേരിക്കക്കാരന്‍ ഡോക്ടര്‍ മെഹ്മെറ്റ് ഓസിനാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയത്. വീടുകളില്‍...

ഫിലിപ്പീന്‍സില്‍ ദുരിതമൊഴിയാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ : മനില വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ ഉദ്യോസ്ഥര്‍ പുറത്താക്കി

മനില: ഫിലിപ്പീന്‍സില്‍ ദുരിതമൊഴിയാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. മനില വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ ഉദ്യോസ്ഥര്‍ പുറത്താക്കി. മനിലയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം റദ്ദാക്കി. രാജ്യം വിടാന്‍ ഫിലിപ്പീന്‍സ് നല്‍കിയ സമയപരിധി ഇന്നവസാനിക്കും. സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഇതുവരെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നു യാതൊരു സഹായവും ലഭിച്ചില്ലെന്നും...

കൊറോണ ഭീതിയില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് കൊടുക്കുന്നത് മോദിയുടെ പ്രസംഗം

ഡല്‍ഹി: കൊറോണ വൈറസ് ഭീതിയില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍. കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ക്വാറന്റീന്‍ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. മോദിയുടെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങളാണ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് കൊടുക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ...

കേരളത്തെ അഭിനന്ദിച്ച് വീണ്ടും സുപ്രീകോടതി; മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്ന് അറിയിക്കണമെന്നും കോടതി

ഡല്‍ഹി: കേരളത്തിന് വീണ്ടും അഭിനന്ദിച്ച് സുപ്രിംകോടതി. ഇത് രണ്ടാം തവണയാണ്‌കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം സ്വീകരിച്ച നടപടികളെ സുപ്രീം കോടതി പ്രശംസിക്കുന്നത്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ അവര്‍ക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരി വീടുകളിലെത്തിക്കാനുള്ള നടപടി കേരള സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കേരളത്തിന്റെ ഈ...

വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 276 ഇന്ത്യക്കാര്‍ക്ക് കൊറോണ

ഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 276 ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇറാനിലുള്ള 255 പേര്‍ക്കും, യുഎഇയിലുള്ള 12 പേര്‍ക്കും, ഇറ്റലിയിലുള്ള അഞ്ചു പേര്‍ക്കും ഹോങ്കോങ് കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളിലുള്ള ഓരോരുത്തര്‍ക്കുമാണ് കൊറോണ ബാധിച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയില്‍ രേഖാമൂലം...

കൊറോണ: അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 22 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചനം

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കാര്‍ന്നു തിന്നുന്നകൊറോണ വൈറസ് മൂലം അമേരിക്കയില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചനം. കൊറോണ ഭീതിയിലിരിക്കെയാണ് ബ്രിട്ടീഷ് സംഘത്തിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 22 ലക്ഷം പേര്‍ മരിക്കുമെന്ന്...

കൊറോണ വൈറസിനെ വുഹാനിലെത്തിച്ചത് യുഎസ് സൈന്യം

ഹോങ്കോങ്: കൊറോണ വൈറസിനെ വുഹാനിലെത്തിച്ചത് യുഎസ് സൈന്യമെന്ന് ചൈന. കൊറോണ വൈറസ് ലോകത്താകെ വ്യാപിക്കുന്നതു തുടരുന്നതിനിടെ യുഎസും ചൈനയും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നത്. പക്ഷേ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണു തുടക്കത്തില്‍തന്നെ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പുകള്‍ സ്വീകരിക്കാതിരുന്നതെന്നും ചോദ്യങ്ങള്‍...

കൊറോണ: അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം , കുറിപ്പടിയില്ലാതെ മരുന്നു നല്‍കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്, അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അവധിക്കു വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍...

Most Popular

G-8R01BE49R7