ഡൊണാൾഡ് ട്രംപിന് തടവും പിഴയുമില്ല…!! ഹഷ് -മണി കേസിൽ കുറ്റവിമുക്തൻ…!!! എന്താണ് ഹഷ് മണി കേസ് ?

വാഷിംഗ്ടൺ: അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഹഷ്-മണി കേസിൽ കുറ്റവിമുക്തനായി. ന്യൂയോർക്ക് കോടതിയാണ് കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. അധികാരത്തിലേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നിർണായക വിധി. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ട്രംപിന് നാല് വർഷം വരെ തടവ് ശിക്ഷ വിധിച്ചിരുന്നു. നിയുക്ത പ്രസിഡന്റിന് കാര്യമായ പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസിൽ ഹാജരായ ജഡ്ജി ജുവാൻ മെർച്ചൻ സൂചിപ്പിച്ചു. പ്രതിയെ ‘തടവോ പിഴയോ പ്രൊബേഷൻ മേൽനോട്ടമോ കൂടാതെ’ വിട്ടയക്കുമെന്നും മർച്ചൻ പറഞ്ഞു.

ജനുവരി 20 ന് പ്രസിഡന്റ് സ്ഥാനാരോഹണം നടത്താനിരിക്കുന്ന ട്രംപ്, ഒരു ക്രിമിനൽ വിചാരണ നേരിടുന്ന ആദ്യത്തെ യു.എസ് നിയുക്ത പ്രസിഡന്റാണ്. കേസിൽ ശിക്ഷ വൈകിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. കഴിഞ്ഞ വർഷം മാത്രമായി 34 കേസുകളാണ് ട്രംപിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എന്താണ് ഹഷ് മണി കേസ് ?

ഡോണൾഡ് ട്രംപ് പോൺ താരം സ്റ്റോമി ഡാനിയൽസുമായുള്ള വിവാഹേതരബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്നതാണ് കേസ്. ട്രംപുമായി 2006ൽ ഉണ്ടായ ബന്ധത്തെക്കുറിച്ച് സ്റ്റോമി കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവെക്കാൻ ട്രംപ് സ്റ്റോമിക്ക് 130,000 ഡോളർ നൽകിയിരുന്നു. എന്നാൽ ഈ സാമ്പത്തിക ഇടപാടുകൾ രേഖകളിൽ നിയമപരമായ ചെലവുകൾ’ ആയിട്ടാണ് ട്രംപ് അടയാളപ്പെടുത്തിയിരുന്നത്.

2006ൽ ഗോൾഫ് മത്സരവേദിയിലാണ് ട്രംപുമായി സ്റ്റോമി പരിചയത്തിലാകുന്നത്. അന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ് പ്രവർത്തിച്ചിരുന്നത്. തന്റെ ആത്മകഥ പുറത്തിറങ്ങാതിരിക്കാനാണ് ട്രംപ് തനിക്ക് പണം നൽകിയതെന്ന് സ്റ്റോമി കോടതിയിൽ വ്യക്തമാക്കിയിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴായിരുന്നു ട്രംപിനെതിരേ കേസ് വന്നത്.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും യുഎസ് വൈസ് പ്രസിഡൻ്റുമായ കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് രണ്ടാം തവണയും അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേൽക്കുന്നത്.

ഗ്രീൻലാൻഡ്, പനാമ കനാൽ, കാനഡ…, കൂട്ടിച്ചേർക്കാൻ ട്രംപ്…!!! മൂത്തമകൻ ട്രംപ് ജൂനിയർ ഗ്രീൻലാൻഡിലെത്തി..!!! കാനഡ കൂട്ടിച്ചേർക്കാൻ സൈനിക നടപടി വേണ്ട, സാമ്പത്തിക നടപടി മതിയല്ലോ എന്ന് ട്രംപ്…

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7