കൊറോണ ഭീതിയിലാണ് ലോകം മുഴുവന്‍. രോഗത്തെ പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പല നിര്‍ദേശങ്ങള്‍ നല്‍കി ശ്രമിക്കുകയാണ്. ഇതിനിടെ ക്വാറന്റൈനില്‍ കഴിയുന്നവരോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഒരു ഡോക്ടര്‍. ടിവി ഷോകളിലൂടെ ശ്രദ്ധേയനായ അമേരിക്കക്കാരന്‍ ഡോക്ടര്‍ മെഹ്മെറ്റ് ഓസിനാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയത്. വീടുകളില്‍ അടച്ച നിലയില്‍ കഴിയേണ്ടി വരുന്ന ആളുകള്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഇദ്ദേഹം പറയുന്നത്.
ഡോ. മെഹ്മെറ്റ് ഓസ് സമാന്തര ആരോഗ്യപരിപാലന രീതികള്‍ പിന്തുടരുന്ന ഒരാളാണ്. രാജ്യാന്തര തലത്തില്‍ ലോകാരോഗ്യ സംഘടനയും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനും കോവിഡിനെ നേരിടാന്‍ അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കുമ്പോളാണ് ഡോ. മെഹ്മെറ്റ് ഓസ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കുന്നത്. രൂക്ഷ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്.
ക്വാറന്റൈന്റെ ഗുണം ഇതാണെ എന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ വാക്കുകള്‍. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ആളുകള്‍ കുറഞ്ഞത് ഒരുമീറ്റര്‍ ദൂരമെങ്കിലും പാലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. അതേസമയം പൊതുഇടങ്ങളിലേക്ക് ആളുകള്‍ എത്തുന്നത് കുറയാന്‍ നിര്‍ദേശം സഹായകരമാണ് എന്നാണ് ഓസ് പറയുന്നത്. അപരിചതരുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനേക്കാള്‍ നല്ലത് ദമ്പതികള്‍ കുട്ടികളെ ഉണ്ടാക്കുന്നതാണെന്നും മെഹ്മിറ്റ് പറയുന്നു.