pathram desk 5

Advertismentspot_img

പാതിരാത്രി യുവതി കുഞ്ഞിന് മുലപ്പാൽ നൽകുന്ന ദൃശ്യം ജനാലവഴി വീഡിയോയെടുത്തു; യുവാവ് പിടിയിൽ; കഴിഞ്ഞ വർഷം ഒറ്റ ദിവസംകൊണ്ട് 13 കേസിൽ പ്രതിയായിരുന്നയാൾ; കാപ്പ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ്

കഠിനംകുളം: രാത്രിയിൽ കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ കേസിൽ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തി (31)നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നല്ല ഉഷ്ണമായിരുന്നതിനാൽ ജനാല തുറന്നിട്ട് യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുകയായിരുന്നു....

മോസ്കോയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം; 36 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ഞായറാഴ്ച മാത്രം 34 ഡ്രോൺ ആക്രമണങ്ങൾ

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള യുക്രൈന്റെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം. ഞായറാഴ്ച മാത്രം 34 ഡ്രോണുകളാണ് മോസ്കോയെ ലക്ഷ്യമിട്ട് യുക്രൈൻ വിക്ഷേപിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. ഇതോടെ മോസ്കോ നഗരത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽനിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 2022-ൽ...

മേഴ്സിക്കുട്ടിയമ്മയോ? ഹൂ ഈസ് ദാറ്റ്?

തിരുവനന്തപുരം: അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെതിരെയുള്ള വിഷയത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച മുൻമന്ത്രി ജെ. മേഴ്സികുട്ടിയമ്മയെ പരിഹസിച്ച് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. മേഴ്സിക്കുട്ടിയമ്മ ആരാണെന്നാണ് പ്രശാന്തിന്റെ ചോദ്യം. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെതിരെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ...

സഞ്ജുവിന് ഇനി ഒരു ​ഗീയർമാറ്റം കൂടി ആവശ്യം, അതു കാണാൻ കാത്തിരിക്കുന്നു, വളരെ സ്പെഷ്യലായ താരം, ഈ മാറ്റത്തിൽ പരിശീലകർക്ക് വലിയ റോളുണ്ടെന്ന് കരുതുന്നില്ല, മലയാളി താരത്തെ വാനോളം പുകഴ്ത്തി ടി20യിലെ എണ്ണംപറഞ്ഞ...

മുംബൈ: മലയാളി താരം സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ താരവും ഐപിഎലിൽ ആർസിബി താരവുമായിരുന്ന എബി ഡിവില്ലിയേഴ്സ്. ഇന്ത്യയ്‌ക്കായി മൂന്നു ഫോർമാറ്റുകളിലും കളിക്കാൻ അർഹനാണ് സഞ്ജുവെന്നും എ.ബി. ഡിവില്ലിയേഴ്സ്. താൻ സഞ്ജുവിന്റെ കടുത്ത ആരാധകനാണെന്നും ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി. ഇതുവരെയുള്ള സഞ്ജുവിന്റെ പ്രകടനം...

വീട്ടിൽ കയറി വെട്ടാൻ ശ്രമം, തടയുന്നതിനിടെ കൈയ്ക്ക് പരുക്ക്. രക്ഷപ്പെട്ട് ഓടിക്കയറി വാതിലടച്ചപ്പോൾ മകളെയും എടുത്തിറങ്ങി, പിടിച്ചുവാങ്ങുന്നതിനിടെ ഹെൽമെറ്റുകൊണ്ട് തലയ്ക്കടിച്ചു: യുവതിയെ കത്തിയും വടിവാളുമുപയോ​ഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

വടകര (കോഴിക്കോട്): ചെമ്മരത്തൂരിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെമ്മരത്തൂരിലെ പാലയാട്ട് മീത്തൽ അനഘ അശോകിനെ (27) വെട്ടിയ സംഭവത്തിൽ ഭർത്താവ് കാർത്തികപ്പള്ളിയിലെ ചെക്കിയോട്ടിൽ ഷനൂപിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ...

വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണി; നീറ്റ് വിദ്യാർഥിനിയായ 17 കാരിയെ ആറുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു; കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ

കാൻപുർ: നീറ്റ് പരീക്ഷാർഥിനിയെ ആറുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ. കോച്ചിങ് സെന്ററിലെ പ്രമുഖ അധ്യാപകരായ സഹിൽ സിദ്ദിഖി (32), വികാസ് പോർവാൾ (39) എന്നിവരാണ് അറസ്റ്റിലായത്. നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഫത്തേപൂരിൽ നിന്നുള്ള പെൺകുട്ടിയാണ്...

സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം നിർത്തലാക്കി കാനഡ; പുതിയ നിയമം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് തിരിച്ചടി

ന്യൂഡൽഹി: രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) കാനഡ നിർത്തലാക്കി. ഇന്ത്യ, ബ്രസീൽ, ചൈന. കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്....

ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായതിനു പിന്നിൽ തട്ടിപ്പ് സംഘം; വ്യാജ പോക്‌സോ കേസില്‍പെടുത്തുമെന്ന് ഭീഷണി; 10 ലക്ഷം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

തിരൂര്‍: തിരൂർ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ തട്ടിപ്പ് സംഘം. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ പിബി ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടത്താണി സ്വദേശികളായ ഫൈസല്‍, ഷഫീഖ്, വെട്ടിച്ചിറ സ്വദേശ് അജ്മല്‍...

pathram desk 5

Advertismentspot_img
G-8R01BE49R7